LOADING

Type to search

സ്രവം എടുക്കാതെ തന്നെ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; മലപ്പുറത്തെ ലാബ് പൂട്ടി

Latest News Local News News

മലപ്പുറം>>> വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന മഞ്ചേരിയിലെ ലാബ് പൂട്ടി. സ്രവം എടുക്കാതെ തന്നെ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ലാബാണ് പൂട്ടിയത്. ഡിഎംഒയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

മഞ്ചേരി മെഡിക്കല്‍ കോളജിന് സമീപമുള്ള സഫ ലാബിനെതിരെയാണ് നടപടി. ആരോഗ്യവകുപ്പ് നിബന്ധന പ്രകാരമുളള സൗകര്യങ്ങള്‍ ഒന്നുമില്ലാതെയാണ് ഈ ലാബ് പ്രവര്‍ത്തിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കൊവിഡ് വ്യാജ പരിശോധന ഫലം നല്‍കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ ജില്ലയിലെ ലാബുകളില്‍ വ്യാപക പരിശോധന നടത്തുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.