പെരുമ്പാവൂര്‍>>>പ്രസിദ്ധ മോഷ്ടാവ് പേലീസ് പിടിയില്‍. തൊടുപുഴ, ഇടവെട്ടി കരയില്‍ കരിക്കോട് ഭാഗത്ത് താഴെതൊട്ടില്‍ (കണ്ടത്തിന്‍കര ) വീട്ടില്‍ ബിജു ( പുള്ള് ബിജു 47) നെയാണ് മുവാറ്റുപുഴ പോലീസ് അറസറ്റ് ചെയ്തത്.
മുവാറ്റുപുഴ ലത ബസ് സ്റ്റാന്‍ഡ് സമീപത്ത് ഉള്ള റോഡില്‍ പാര്‍ക്ക് ചെയ്ത ബൈക്ക് മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. പരാതി ലഭിച്ച ഉടനെ തന്നെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ മണിക്കൂറുകള്‍ക്കും പ്രതിയെ പിടികൂടി
ഇയാള്‍ക്കെതിരെ തൊടുപുഴ, മുട്ടം, വിയ്യൂര്‍ എന്നീ സ്റ്റേഷനുകളില്‍ കേസുകള്‍ ഉണ്ട്. അന്വേഷണസംഘത്തില്‍ ഇന്‍സ്പെക്ടര്‍ സി.ജെ മാര്ട്ടിന് , എ എസ് ഐ പി.സി.ജയകുമാര്‍, സി പി ഒ ബിബില്‍ മോഹന്‍ എന്നിവര്‍ ഉണ്ടായിരുന്നു
Follow us on