
ആലുവ>>മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന മൂന്ന് കൗമാരക്കാര്‍ പിടിയില്‍. രണ്ട് പതിനാറ്കാരേയും, ഒരുപതിനാലു വയസുള്ള ആളേയുമാണ് ആലുവ പോലീസ് പിടികൂടിയത്. കഴിഞ്ഞ ഇരുപതിനാണ് റയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നും ചേന്ദമംഗലം സ്വദേശി അനുഭാസിയുടെ ബൈക്ക് മോഷ്ടിച്ചത്. പതിനാറ് വയസുള്ള രണ്ടു പേര് ചേര്‍ന്ന് ബൈക്ക് തള്ളിക്കൊണ്ടുപോയി വര്‍ക്ക് ഷോപ്പില്‍ എത്തിക്കുകയായിരുന്നു. വര്‍ക്ക് ഷോപ്പ് മെക്കാനിക്കായ പതിനാല്കാരന് നമ്പര്‍ പ്ലേറ്റ് തിരുത്തുകയും പുതിയ കീസെറ്റ് സ്ഥാപിച്ച് ബൈക്കിന് രൂപ മാറ്റം വരുത്തുകയും ചെയ്തു. തുടര്‍ന്ന് ബൈക്ക് ഉപയോഗിച്ച് കൊണ്ടിരിക്കുകയുമായിരുന്നു. മോഷ്ടാക്കളെ പിടികൂടുന്നതിന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശാനുസരണം പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് കൗമാരക്കാര്‍ പിടിയിലാകുന്നത്. അമിത വേഗതയിലാണ് ഇവര്‍ വാഹനം ഓടിച്ചുകൊണ്ടിരുന്നത്. അന്വേഷണ സംഘത്തില്‍ എസ്.എച്ച്.ഒ എല്‍.അനില്‍കുമാര്‍, എസ്.ഐ.മാരായ എം.എസ്.ഷെറി, കെ.ജോണി, സി.പി.ഒ.മാരായ മുഹമ്മദ് അമീര്‍, മാഹിന്‍ ഷാ അബൂബക്കര്‍, എച്ച്.ഹാരിസ് എന്നിവരാണ് ഉള്ളത്.