
പെരുമ്പാവൂര്‍>>>മുടിക്കല്‍ പ്രദേശങ്ങളില്‍ വ്യാപക മോഷണം പെരുകുന്നു. വാഴക്കുളം പഞ്ചായത്തിലെഎട്ടാം വാര്ഡിന്റെവിവധ പ്രദേശങ്ങളില്‍ സമീപകാലത്ത് മോഷണവും മോഷണ ശ്രമങ്ങളും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞദിവസം പുലിയാടന്ബഷീറിന്റെ മകന് ഉജാസിന്റെ വീട്ടില്‍ നിന്നും രണ്ട്ഇരുചക്ര വാഹനമാണ്മോഷണം പോയത്.കുറച്ച്മാസങ്ങള്ക്ക്മുന്പ് പവര്‍ ഹൗസിന് മീപം പള്ളി വക ഭണ്ഡാരം കുത്തി തുറന്ന് ഭീമമായ തുക മോഷ്ടിക്കപ്പെട്ടു. തുടര്‍ന്ന് രാത്രികാല പോലീസ് പട്രോളിംഗ് ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.
അന്യസംസ്ഥാന തൊഴിലാളികളുടെ രാത്രി കാല സഞ്ചാരം വിവിധ റസിഡന്‍സ് അസോസിയേഷനുകള്അവരുടേതായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് കടകളിലും മോഷണം നടന്നിരുന്നു. അന്വേഷണം നടക്കുന്നുണ്ടെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായിട്ടില്ല.
ജനം ഭീതിയിലായ അവസ്ഥയില്‍ രാത്രി കാല പോലീസ് പട്രോളിംഗ് ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow us on