LOADING

Type to search

പതിനൊന്ന് വര്‍ഷം മുമ്പ് മോഷണം നടത്തിയ ശേഷം ഒളിവില്‍ പോയ ആളെ പോലീസ് അറസ്റ്റ് ചെയ്തു

Latest News Local News News

പെരുമ്പാവൂര്‍>>>പതിനൊന്ന് വര്‍ഷം മുമ്പ് മോഷണം നടത്തിയ ശേഷം ഒളിവില്‍ പോയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. പാല ഭരണങ്ങാനം അളനാട് വാഴേപ്പറമ്പില്‍ വീട്ടില്‍ ജയേഷ് (40) നെയാണ് പോത്താനിക്കാട് പോലീസ് തിരുവനന്തപുരത്തു നിന്നും അറസ്റ്റ് ചെയ്തത്.

2010 ല്‍ റബ്ബര്‍ ഷീറ്റ് മോഷണം നടത്തിയ കാര്യത്തിന് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ കോതമംഗലം ജെ.എഫ്.സി.എം കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖാപിക്കുകയും എല്‍.പി വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

ജില്ലയിലെ എല്‍.പി കേസുകളിലെ പ്രതികളെ പിടികൂടുന്ന തിനായി ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക കോമ്പിംഗ് ഓപ്പറേഷന്‍ നടത്തിയപ്പോഴാണ് പ്രതി പിടിയിലാകുന്നത്. ഇന്‍സ്‌പെക്ടര്‍ നോബിള്‍ മാനുവല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സലീം, സിവില്‍ പോലീസ് ഓഫീസര്‍ ധയേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.