സ്‌കൂട്ടര്‍ മോഷണം ;മോഷ്ടാക്കളുടെ സ.സി.ടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടു

-

തിരുവനന്തപുരം>>വിഴിഞ്ഞത്ത് സ്‌കൂട്ടര്‍ മോഷണം പോയി. മോഷ്ടാക്കളുടെ സ.സി.ടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടു. മുക്കോലയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനം വാങ്ങാനെത്തിയ മുല്ലൂര്‍ സ്വദേശി ചന്ദ്രശേഖരന്റെ സ്‌കൂട്ടറാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. സൂപ്പര്‍മാര്‍ക്കറ്റിന് മുന്‍വശത്ത് സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത് അകത്ത് കയറി തക്കത്തിന് മോഷ്ടാക്കള്‍ സ്‌കൂട്ടര്‍ കവര്‍ന്നതാണെന്നാണ് കരുതുന്നത്.

വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കിയതോടെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതികളെന്ന് സംശയിക്കുന്നവരുടെ സി.സി.ടിവി ദൃശ്യം പുറത്തുവിട്ടു. മൂന്നംഗ സംഘത്തില്‍ ഒരാളാണ് സ്‌കൂട്ടര്‍ മോഷ്ടിച്ച് കടന്നതെന്നും പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചതായും വിഴിഞ്ഞം പൊലീസ് അറിയിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →