
കോതമംഗലം >>>കോതമംഗലം നിയോജക മണ്ഡലത്തിലെ പ്ലാമുടി – കൈതപ്പാറ നിവാസികളുടെ റോഡ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. കൈതപ്പാറ നിവാസികള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗ്ഗമായ പ്രസ്തുത മണ് റോഡ് സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണുണ്ടായിരുന്നത്.
മഴക്കാലമാകുന്നതോടെ പൂര്‍ണ്ണമായും സഞ്ചാര്യ യോഗ്യമല്ലാതായി മാറുമായിരുന്നു.പ്രദേശവാസികളുടെ ഏക സഞ്ചാര മാര്‍ഗ്ഗമായ റോഡ് പൂര്‍ണ്ണമായും ഫോറസ്റ്റില്‍ കൂടി ആയതിനാല്‍ വനം വകുപ്പിന്റെ എന്‍ ഒ സി കൂടി ലഭ്യമാക്കിയാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നത്.പ്രദേശവാസികളുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെടുന്നത്.റോഡിന്റെ നിര്‍മ്മാണത്തിനായി എംഎല്‍എയുടെ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് 20 ലക്ഷം രൂപ അനുവദിച്ചത്.റോഡിന്റെ നിര്‍മ്മാണോദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വ്വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിന് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആശ അജിന്,വാര്‍ഡ് മെമ്പര്‍മാരായ സാറാമ്മ ജോണ്‍,ജിജി സജീവ്,ശ്രീജ സന്തോഷ്,ബിജി പി ഐസക്,സണ്ണി വര്‍ഗീസ്,മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം എന്‍ ശശി,പി എം എബി എന്നിവര്‍ പങ്കെടുത്തു. പ്രദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള റോഡ് എന്ന ആവശ്യം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും എംഎല്‍എ പറഞ്ഞു.

Follow us on