LOADING

Type to search

കാട്ടാംകുഴി- കക്ഷായിപ്പടി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യം

Latest News Local News News

കോതമംഗലം>>> പാണിയേലി -മൂവാറ്റുപുഴ റോഡില്‍ കാട്ടാംകുഴി മുതല്‍ കക്ഷായിപ്പടി വരെയുളള ഭാഗത്ത് റോഡ് തകര്‍ന്ന് കുണ്ടും കുഴിയും വെള്ളക്കെട്ടും രൂപപ്പെട്ടിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും പുനരുദ്ധാരണത്തിന് നടപടിയുണ്ടാകാത്തതില്‍ പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധത്തിലാണ്.

പൊതുമരാമത്ത് വകുപ്പിന്റെ കോതമംഗലം ഡിവിഷന് കീഴില്‍ കേവലം ഒന്നര കിലോമീറ്റര്‍ ദൂരം മാത്രമാണ് ഈ റോഡ് നിലവിലുള്ളത്. പെരുംബാവൂര്‍ ഡിവിഷന് കീഴിലുള്ളതും മൂവാറ്റുപുഴ ഡിവിഷന് കീഴിലുള്ളതുമായ പ്രസ്തുത റോഡിന്റെ ബാക്കി ഭാഗങ്ങള്‍ റീ ടാറിംഗ് നടത്തിയെങ്കിലും കാട്ടാംകുഴി-കക്ഷായിപ്പടി ഭാഗങ്ങള്‍ റീടാറിംഗ് നടത്തിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു.

മൂവാറ്റുപുഴയില്‍ നിന്ന് ഓടക്കാലി വഴി ആലുവയിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസും , മൂവാറ്റുപുഴയില്‍ നിന്ന് പായിപ്ര -ചെറുവട്ടൂര്‍ -മേതല-കുറുപ്പംപടി വഴി പെരുംബാവൂരിലേക്കും , പെരുംബാവൂരില്‍ നിന്ന് മേതല വഴി കോതമംഗലത്തേക്കും പത്തോളം സ്വകാര്യ ബസ് സര്‍വീസുകളും നൂറുകണക്കിന് സ്വകാര്യ വാഹനങ്ങളും സഞ്ചരിക്കുന്ന പ്രധാനപ്പെട്ട റോഡിന്റെ ഒരു ഭാഗം തകര്‍ന്ന് കിടക്കുന്നത് റീടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കി തീര്‍ക്കണമെന്ന് പി.ഡി.പി.ചെറുവട്ടൂര്‍ ഡിവിഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

ഷിയാസ് പുതിയേടത്ത്, കെ.എന്‍.സലാഹുദ്ദീന്‍, ഷിയാസ് കുരുംബിനാംപാറ, നിസാര്‍ ഊരംകുഴി , ജമാല്‍ പടുത്താലുങ്കല്‍ , ഷിഹാബ് വട്ടപ്പാറ, വി.എം.നൗഷാദ് , ഷറഫുദ്ദീന്‍ മലയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആന്റണി ജോണ്‍ എം.എല്‍.എക്കും ,കോതമംഗലം പി.ഡബള്യു.ഡി.അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്കും ഇത് സംബന്ധിച്ച് നിവേദനവും നല്‍കി.

ഫോട്ടോ അടിക്കുറിപ്പ്:
വര്‍ഷങ്ങളായി കുണ്ടും കുഴിയും വെള്ളക്കെട്ടുമായി തകര്‍ന്ന് കിടക്കുന്ന പാണിയേലി-മൂവാറ്റുപുഴ റോഡിലെ കാട്ടാംകുഴി ഭാഗം.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.