
കോതമംഗലം>>കോതമംഗലം ചേലാട് റോഡില്‍ ഇലവും പറമ്പില്‍ അനധികൃത മണ്ണ് ഖനനം നടത്തുന്നതായി പരാതി. നാട്ടില്‍ നടക്കുന്ന മണ്ണ് ഖനനം ഉന്നത അധികാരികളുടെ ഒത്താശയോടെയാണ് നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നിരവധി തവണ പരാതികള്‍ ഉന്നയിച്ചെങ്കിലും ബന്ധപ്പെട്ട അധികാരികള്‍ മൗനം പാലിക്കുകയാണ് .
മഴക്കാലമായതിനാല്‍ റോഡില്‍ ചെളി നിറഞ്ഞു കിടക്കുകയാണ് . റോഡ് ക്ലിന് ചെയ്തിട്ടില്ല. അതിനാല്‍ യാത്രക്കാര്‍ക്ക് യാത്ര വളരെ ദുഷ്കരമാണ്. ഇരു ചക്ര വാഹനങ്ങള്‍ ചെളിയില്‍ തെന്നി വീഴുകയാണ്, നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡാണിതെങ്കിലും ഇതുവരെ റോഡ് ക്ലീന്‍ ചെയ്യുന്നതിനാവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് സ്വീകരിച്ചിട്ടില്ലത്രേ.ഇതിനെതിരെ ശക്തമായ നടപടികള്‍ എടുക്കണമെന്നും, പോലീസില്‍ വിവരം അറിയിച്ചെങ്കിലും അന്വേഷണം നടത്തിട്ടില്ലെന്നാണ് ആക്ഷേപം.
സ്കൂള്‍ തുറക്കുവാണെങ്കില് അനേകം കുട്ടികള്‍ ഇത് വഴിയാണ് യാത്ര ചെയുന്നത്, ഇനിയും മഴ തുടര്‍ന്നാല്‍ അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.നാട്ടുകാര്‍ ഇതിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നിട്ട് ഇറങ്ങുമെന്ന് അറിയിച്ചു.

Follow us on