ഹെല്‍മറ്റില്ല, ഷര്‍ട്ടില്ല, മാസ്‌ക്കില്ല: നിയമം ലംഘിച്ച് ബൈക്കില്‍ കറക്കം, യുവാവ് പിടിയില്‍

രാജി ഇ ആർ -

എറണാകുളം >>>മുനമ്പത്ത് നിയമം ലംഘിച്ച് ബൈക്കില്‍ കറങ്ങിയ യുവാവ് പിടിയില്‍. ചെറായി സ്വദേശി റിച്ചല്‍ സെബാസ്റ്റ്യനാണ് പൊലീസിന്റെ പിടിയിലായത്. ഹെല്‍മറ്റും, ഷര്‍ട്ടും, മാസ്‌കും ധരിക്കാതെ ബൈക്കില്‍ കറങ്ങിയ യുവാവ് ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

19 കാരനായ ചെറായി സ്വദേശി റിച്ചല്‍ സെബാസ്റ്റ്യനാണ് ഹെല്‍മറ്റും, ഷര്‍ട്ടും മാസ്‌കും ധരിക്കാതെ ബൈക്കില്‍ കറങ്ങിയത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഇതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. യുവാവിന് ലൈസന്‍സ് ഇല്ലെന്ന് മുനമ്ബം പൊലീസ് പറഞ്ഞു. മോട്ടോര്‍ വാഹന നിയമപ്രകാരവും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘന നിയമ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

കൂട്ടുകാരന്റെ ബൈക്ക് എടുത്തായിരുന്നു യുവാവിന്റെ കറക്കം. ബൈക്കിന്റെസൈലന്‍സര്‍ ഉള്‍പ്പെടെ രൂപമാറ്റവും വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

ബൈക്ക് കസ്റ്റഡിയിലെടുത്ത് പൊലീസ് കോടതിയില്‍ ഹാജരാക്കി. സമൂഹ മാധ്യമങ്ങളില്‍ വൈറലാകാനാണ് ബൈക്കില്‍ കറങ്ങിയതെന്നാണ് യുവാവിന്റെ വിശദീകരണം. കേസെടുത്ത ശേഷം യുവാവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.