LOADING

Type to search

റസിഡന്‍സ് അസോസിയേഷന്റെ വാട്‌സ്അപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍

Latest News Local News News

പെരുമ്പാവൂര്‍>>>റസിഡന്‍സ് അസോസിയേഷന്റെ വാട്‌സ്അപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ചോറ്റാനിക്കര കുരിയക്കാട് വട്ടുകളത്തില്‍ ജോസഫ് ജോര്‍ജ് (43) നെയാണ് ആലുവ സൈബര്‍ പോലിസ് അറസ്റ്റ് ചെയ്തത്.

വാട്‌സ്അപ്പ് ഗ്രൂപ്പില്‍ ഒരംഗം മലവെള്ളപാച്ചലിന്റെ വീഡിയോപോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് ഇയാള്‍ എഡിറ്റ് ചെയ്ത് അശ്ലീല ചിത്രമാക്കി പോസ്റ്റ് ചെയ്യുകയായിരുന്നു. പരാതിക്കാരി പോസ്റ്റ് ചെയ്ത വീഡിയോ ഇത്തരത്തിലുള്ളതാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കാനും, അപകീര്‍ത്തിപ്പെടുത്താനുമാണ് ഇയാള്‍ ചിത്രം ഇത്തരത്തില്‍ പ്രചരിപ്പിച്ചത്

. എസ് എച്ച്. ഒ എം.ബി.ലത്തീഫ്, എസ് ഐ എം.ജെ.ഷാജി, എസ് സി പി ഒ പി.എം.തല്‍ഹത്ത്, സി പി ഒ മാരായ ജെറി കുര്യാക്കോസ്, വികാസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.