കോതമംഗലം>>രാജ്യത്തിന്റെ 73-ാം റിപ്പബ്ലിക് ദിനത്തോട്അനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ മൂന്നാം വാര്‍ഡ് മെമ്പര്‍ വില്‍സണ്‍ കെ ജോണ്‍ പതാക ഉയര്‍ത്തുകയും ആഘോഷപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു.

73ാം റിപ്പബ്ലിക് ദിനത്തോട്അനുബന്ധിച്ച് ചെങ്കര ഗവണ്മെന്റ് യു.പി സ്കൂളില്‍ മൂന്നാം വാര്‍ഡ് മെമ്പര്‍ വില്‍സണ്‍ കെ ജോണ്‍ പതാക ഉയര്‍ത്തി. സ്കൂളിലെ അധ്യാപകര്‍, പി . ടി. എ പ്രസിഡന്റ് സിജു എന്നിവര്‍ പങ്കെടുത്തു.

നാടോടി അംഗന്‍വാടിയില്‍ വാര്‍ഡ് മെമ്പര്‍ വില്‍സണ്‍ കെ ജോണ്‍ പതാക ഉയര്‍ത്തി. അംഗന്‍വാടി വര്‍ക്കര്‍ ഷിജി എ. കെ , പ്രതിഭകേന്ദ്രം അധ്യാപിക സരള സുരേന്ദ്രന്, അംഗന്‍വാടി ഹെല്‍പ്പര്‍ ലീല ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

പിണ്ടിമന കോണ്‍ഗ്രസ് 17 -ാം ബൂത്ത് ചേലാട് ജംഗ്ഷനില്‍ 3 -ാം വാര്‍ഡ് മെമ്പര്‍ വില്‍സണ്‍ കൊച്ചുപറമ്പില്‍ ദേശീയപതാക ഉയര്‍ത്തി. 4 -ാം വാര്‍ഡ് മെമ്പര്‍ ലത ഷാജി, 17-ാം ബൂത്ത് പ്രസിഡന്റ് ജിനോ മന്നുമെകുടിയില്, പാര്‍ട്ടി പ്രവര്‍ത്തകരായ കോര മേക്കമാലി, കുര്യാക്കോസ്, ജിസ്മി കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.
Follow us on