കൊച്ചി>>>കഴിഞ്ഞ ദിവസം എറണാകുളം എം.ജി റോഡിലെ ഫാഷന്‍ സ്ട്രീറ്റില്‍ മംഗളം റിപ്പോര്‍ട്ടര്‍ എന്ന വ്യാജേന ജെയിംസ് കുട്ടി എന്നയാള്‍ കടക്കാരെ തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പിന് കൂട്ട് നില്ക്കാന് ശ്രമിച്ചു എന്ന് വാര്‍ത്ത നല്കിയ മംഗളം പത്രം പുലിവാല് പിടിച്ചു. റിപ്പോര്‍ട്ടര്‍ അല്ലെന്ന് മംഗളം ആരോപിച്ചയാള്‍ റിപ്പോര്‍ട്ടര്‍ ആണെന്നും മംഗളം ചാനലില്‍ പ്രോഗ്രാം അവതരിപ്പിക്കുന്ന ആളാണെന്നും മംഗളം ചാനല്‍ സി.ഇ.ഒ അജിത്കുമാര്‍ സ്ഥിരീകരിച്ചു.
വ്യാജനെന്ന് പത്രം

. ഇതോടെ കായ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ് മംഗളം. മംഗളത്തിന്റെ പേരില്‍ പലരും വ്യാജ കാര്‍ഡുമായി തട്ടിപ്പ് നടത്തുന്നുവെന്നും വാര്‍ത്തയില്‍ പത്രം ആരോപിച്ചിട്ടുണ്ട്.
വ്യാജ നല്ലെന്ന് മംഗളം സി ഇ ഒ

ആ രാജ്യത്ത് കൊള്ളാവുന്ന നല്ല പത്രങ്ങള്‍ ഇല്ലാത്ത കൊണ്ടാണോ അതോ സ്ഥിരം ബ്ളാക്ക് മൈയ്ലിങ് നടത്തുന്നത് കൊണ്ടാണോ എന്നറിയില്ല എല്ലാവരും എന്താകും മംഗളത്തിന്റെ പേരില്‍ മാത്രം തട്ടിപ്പ് നടത്തുന്നത്.
തട്ടിപ്പുകാരാണെന്ന് മംഗളം പത്രം ആരോപിച്ച ആള് ഒന്നാന്തരം റിപ്പോര്‍ട്ടര്‍ ആണെന്നും ഇദ്ദേഹംവര്ഷങ്ങളായി മംഗളം ചാനലിന് വേണ്ടി ജോലി ചെയ്യുന്ന ആളാണെന്നും മംഗളം ചാനല്‍ സി ഇ ഒയും കേരള പത്രപ്രവര്‍ത്തക അസോസിയേഷനും സാക്ഷ്യപ്പെടുത്തിയതോടെ വെട്ടിലായത് മംഗളം മാനേജ്മെന്റ് ആണ്.
അല്ലങ്കിലും വൈദ്യുതി ചാര്‍ജ് ഇനത്തിലും മറ്റും കോടികള്‍ വെട്ടിക്കുകയും പറ്റിക്കുകയും ചെയ്യുന്ന പത്ര മാനേജ്മെന്റിന് എന്ത് ധാര്‍മ്മികത. കാര്യങ്ങള്‍ ശരിയായി അന്വേഷിച്ച അറിയാന്‍ കഴിവുള്ള ഒരുത്തനും നിങ്ങളുടെ കൂടെയില്ലേ ?
ആരെ കണ്ടാലും വ്യാജന്മാര് എന്ന് മംഗളത്തിന് മാത്രം തോന്നുന്നത് എന്ത് കൊണ്ടാണ്. ശരിക്കും ആരാണ് വ്യാജന്. മംഗളം പത്രത്തില്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ വരുന്നത് ആദ്യമായല്ല. എന്തെങ്കിലും ഉത്തരവാദിത്വം ആ പത്രത്തിനുണ്ടോ?
ഇക്കണക്കിന് മംഗളം മുതലാളിമാര്‍ പോലും വ്യാജന്മാര് ആണെന്ന് വാര്‍ത്ത വന്നേക്കാം. ജാഗ്രത.
Follow us on