
പെരുമ്പാവൂര്‍>>>അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്ക്കുഉള്ള തിരിച്ചറിയല്‍കാര്‍ഡ് രജിസ്ട്രേഷനും വിതരണവും ആരംഭിച്ചു.ആദ്യ രജിസ്ട്രേഷന് മാലിപ്പാറ അക്ഷയയില്‍ നിന്നും സംരംഭകന് എല്‍ദോസ് ചാക്കോ അങ്കണവാടി ടീച്ചര്‍ ലീന ജെയിംസിന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു.
കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കുന്ന അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ ദേശീയ ഡാറ്റാബേസ് ആണിത്.
ഈ ഡാറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഭാവിയില്‍ വരുന്ന വിവിധ സാമൂഹിക സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് മുന്‍ഗണന ലഭിക്കുന്നു
16 മുതല്‍ 59 വയസ്സുവരെയുള്ള ഇന്‍കം ടാക്സ് അടയ്ക്കാന്‍ ബാധ്യതയില്ലാത്ത പി എഫ്, ഇസ് ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്ന എല്ലാവര്ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്
രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നമ്പര്‍, ആധാര്‍ ലിങ്ക് ഡ് മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ബയോമെട്രിക് മൊബൈല്‍ ഒതെന്ഡിക്കേഷന്, ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സ് മൊബൈല്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമാണ്
38 കോടിയിലധികം തൊഴിലാളികള്‍ ഒരു പോര്‍ട്ടലിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാന സന്ദര്‍ഭമാണിത്.തൊഴിലാളികള്‍ പണം നല്‍കേണ്ടതില്ല, രജിസ്ട്രേഷന് തികച്ചും സൗജന്യം
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി 38 കോടി അസംഘടിത തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനമാണ്.ഇത് അവരെ രജിസ്റ്റര്‍ ചെയ്യുക മാത്രമല്ല, കേന്ദ്ര -സംസ്ഥാന ഗവണ്മെന്റുകള് നടപ്പാക്കുന്ന വിവിധ സാമൂഹിക സുരക്ഷാ പദ്ധതികള്‍ എത്തിക്കുന്നതിനും സഹായകമാകും.

ഇന്ത്യയെ ക്ഷേമരാഷ്ട്രമായി കെട്ടിപ്പടുക്കുന്ന അസംഘടിത തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദര്‍ശനം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള മറ്റൊരു സുപ്രധാന നാഴികക്കല്ലാണ്.
രാജ്യത്തെ 38 കോടിയിലധികം അസംഘടിത തൊഴിലാളികള്‍ ഒരു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യും. രജിസ്ട്രേഷന് തികച്ചും സൗജന്യമാണെന്നു മാത്രമല്ല, പൊതുസേവന കേന്ദ്രങ്ങളിലുള്‍പ്പെടെ ഒരിടത്തും തൊഴിലാളികള്‍ സ്വന്തം രജിസ്ട്രേഷനായി ഒന്നും നല്‍കേണ്ടതില്ല.
രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തൊഴിലാളികള്‍ക്ക് പ്രത്യേക യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍) ഉള്ള ഇ -ശ്രം കാര്‍ഡ് നല്‍കും. ഈ കാര്‍ഡ് വഴി എപ്പോള്‍ വേണമെങ്കിലും വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ പ്രയോജനങ്ങള്‍ ലഭ്യമാക്കും.

Follow us on