
തിരുവനന്തപുരം>>> വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. ഇതേത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. പലയിടങ്ങളിലും ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എം.എം മുതല്‍ 204.4 എം.എം വരെ മഴ ലഭിക്കാനുള്ള സാദ്ധ്യതയാണ് കണക്കാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് പലയിടങ്ങിലും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. ഇവിടങ്ങളില്‍ മഴതുടരുന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. അപകട സാദ്ധ്യതയുള്ള മേഖലകള്‍, വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അപകട സാദ്ധ്യത മുന്‍കൂട്ടി കണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കണമെന്നും കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെടുന്നു.
ഓറഞ്ച് അലര്‍ട്ട്
ജൂലായ് 21 കോഴിക്കോട്, കണ്ണൂര്‍
ജൂലായ് 22: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.
യെല്ലോ അലര്‍ട്ട്
ജൂലായ് 18: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.
ജൂലായ്19: കണ്ണൂര്‍, കാസര്‍കോട്..
ജൂലായ് 20: കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്.
ജൂലായ് 21: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട്.
ജൂലായ് 22: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം.
