LOADING

Type to search

രവി പിള്ളയുടെ മകന്റെ വിവാഹ ചടങ്ങില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ഹൈക്കോടതി

Latest News Local News News


കൊച്ചി>>>വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തോട് അനുബന്ധിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ഹൈക്കോടതി. ചടങ്ങിന്റെ ദൃശ്യങ്ങളില്‍ നിന്നും ആള്‍ക്കൂട്ടം വ്യക്തമാണെന്നും കോടതി വിമര്‍ശിച്ചു. ചടങ്ങിന്റെ സമയത്തെ സി സി ടി വി ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

എല്ലാ വിശ്വാസികള്‍ക്കും ഗുരുവായൂരില്‍ ഒരേ പോലെ കല്യാണം നടത്താന്‍ അവകാശം ഉണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ എന്തെങ്കിലും വിവേചനം ഉണ്ടായോ എന്ന് പരിശോധിക്കണം. കഴിഞ്ഞ ഒരു മാസത്തിനിടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹങ്ങളുടെ എണ്ണം അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശം. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.

തൃശൂര്‍ എസ് പി, സെക്ടറല്‍ മജിസ്‌ട്രേറ്റ് എന്നിവരെ കക്ഷി ചേര്‍ത്ത കോടതി കേസ് അടുത്ത മാസം പരിഗണിക്കാന്‍ മാറ്റി.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.