കോതമംഗലം താലൂക്കില്‍ ഓണക്കിറ്റ് വിതരണം ആരംഭിച്ചു

രാജി ഇ ആർ -

കോതമംഗലം>>>കോതമംഗലം താലൂക്കില്‍ ഓണക്കിറ്റ് വിതരണം ആരംഭിച്ചു.താലൂക്ക് തല ഉദ്ഘാടനം ആന്റണി ജോണ്‍ എം എല്‍ എ നിര്‍വ്വഹിച്ചു.താലൂക്കില്‍ എണ്ണായിരത്തിലധികം കിറ്റുകളാണ് തയ്യാറാക്കുന്നത്.ഒരു കിലോ പഞ്ചസാര,500 മില്ലി വെളിച്ചെണ്ണ,500 ഗ്രാം ചെറുപയര്‍,250 ഗ്രാം തുവരപ്പരിപ്പ്,100 ഗ്രാം വീതം തേയില,മുളകുപൊടി,മഞ്ഞള്‍ പൊടി,ഒരു കിലോ ശബരി,പൊടിയുപ്പ്,180 ഗ്രാം സേമിയ/180 ഗ്രാം പാലട/500 ഗ്രാം ഉണക്കലരി എന്നിവയടങ്ങിയ പാക്കറ്റ്,50 ഗ്രാം കശുവണ്ടിപ്പരിപ്പ്,ഒരു പാക്കറ്റ്(20 ഗ്രാം)ഏലക്ക,50 മില്ലി നെയ്യ്,100 ഗ്രാം ശര്‍ക്കര വരട്ടി/ഉപ്പേരി,ഒരു കിലോ ആട്ട,ഒരു ശബരി ബാത്ത് സോപ്പ് എന്നീ സാധനങ്ങളാണ് ഭക്ഷ്യ കിറ്റില്‍ ഉണ്ടാവുക.മുന്‍ മാസങ്ങളിലേതുപോലെ എ എ വൈ,മുന്‍ഗണന,മുന്‍ഗണനേതര സബ്സിഡി,മുന്‍ഗണനേതര നോണ്‍ സബ്സിഡി എന്ന ക്രമത്തിലായിരിക്കും ഓണക്കിറ്റ് വിതരണം നടക്കുക.