LOADING

Type to search

എലികളെ നശിപ്പിക്കാന്‍ വെച്ചിരുന്ന വിഷം അബദ്ധത്തില്‍ കഴിച്ചു; പിഞ്ചുകുഞ്ഞ് മരിച്ചു

Latest News Local News News

മലപ്പുറം>>>എലിക്ക് വെച്ച വിഷം അബദ്ധത്തില്‍ കഴിച്ച രണ്ടര വയസുകാരന്‍ മരിച്ചു. കിളിനക്കോട് ഉത്തന്‍ നല്ലേങ്ങര മൂസക്കുട്ടിയുടെ മകന്‍ ഷയ്യാഹ് ആണ് മരിച്ചത്. വീട്ടില്‍ എലികളെ നശിപ്പിക്കാന്‍ വെച്ചിരുന്ന വിഷം കുട്ടി അറിയാതെ കഴിക്കുകയായിരുന്നു. ഒരാഴ്ച മുമ്ബായിരുന്നു സംഭവം.

ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. മാതാവ്: ഹസീന. സഹോദരങ്ങള്‍ : മുഹമ്മദ് അഷ്‌റഫ്, അമീന്‍, ഷിബിന്‍ ഷാ.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.