LOADING

Type to search

പിതാവ് പീഡിപ്പിക്കുന്നു; സഹോദരിയുടെ ദയനീയാവസ്ഥ കേട്ട് അസ്വസ്ഥനായ ആണ്‍കുട്ടി ആത്മഹത്യ ചെയ്തു

Latest News Local News News

ജോധ്പുര്‍>>>പിതാവ് പീഡിപ്പിക്കുന്നതായി സങ്കടം പറഞ്ഞ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഓഡിയോ ക്ലിപ്പ് വൈറലായതിനെ തുടര്‍ന്ന് സഹോദരന്‍ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലാണ് സംഭവം. പിതാവ് തന്നെ പലതവണ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി ബന്ധുവായ സ്ത്രീയോട്് മൊബൈല്‍ ഫോണിലൂടെ പറയുന്നതിന്റെ ഓഡിയോ ക്ലിപ്പാണ് വൈറലായത്.

32 മിനിട്ട് ദൈര്‍ഘ്യമുള്ള ക്ലിപ്പ് പെണ്‍കുട്ടിയുടെ നാടായ രാജസ്ഥാനിലെ ജലോറിലെ സാഞ്ചോര്‍ പ്രദേശത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ഓഡിയോ സഹോദരന്റെ കൈകളിലെത്തുകയും ഇതിന് പിന്നാലെ് സഹോദരന്‍ ആത്മഹത്യ ചെയ്യുകയുമായിരുന്നു. ഓഡിയോയില്‍ ഉറങ്ങിക്കിക്കുമ്‌ബോള്‍ അടക്കം പിതാവ് ലൈംഗികമായി ഉപയോഗിച്ചുവെന്ന് പെണ്‍കുട്ടി ബന്ധുവായ സ്ത്രീയോട് പറയുന്നുണ്ട്. പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങാനെന്ന വ്യാജേന പിതാവ് ഒരു മൈതാനത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായും പെണ്‍കുട്ടി പറഞ്ഞു.

ബന്ധുവുമായുള്ള ഈ സംഭാഷണം അടങ്ങിയ ക്ലിപ്പ് ശനിയാഴ്ച വൈറലാവുകയും പെണ്‍കുട്ടിയുടെ സഹോദരന്റെ കൈവശം എത്തുകയും ചെയ്തു. സഹോദരിയുടെ ദയനീയാവസ്ഥ ഓഡിയോ ക്ലിപ്പിലൂടെ കേട്ടറിഞ്ഞ ആണ്‍കുട്ടി സങ്കടം സഹിക്കാനാവാതെ കനാലില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഓഡിയോ വൈറലയാതിന് പിന്നാലെ സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഓഡിയോയില്‍ ഒറ്റയ്ക്ക് ഉറങ്ങരുതെന്നും മുത്തശ്ശിക്കൊപ്പം ഉറങ്ങണമെന്നും ബന്ധുവായ സ്ത്രീ പെണ്‍കുട്ടിയോട് പറയുന്നുണ്ട്. ഇതിന്, വീട്ടില്‍ നിന്ന് ഒറ്റയ്ക്ക് പുറത്ത് പോകാനോ കുടുംബത്തിലെ മറ്റാരോടെങ്കിലും സംസാരിക്കാനോ പിതാവ് അനുവദിക്കുന്നില്ലെന്ന് പെണ്‍കുട്ടി മറുപടി നല്‍കുന്നു. പിതാവിനെതിരേ ശബ്ദമുയര്‍ത്തിയതിന് മാതാവ് തന്നെ ശകാരിച്ചതായും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. സംഭവദിവസം, സഹോദരനെ കൂടെ കൊണ്ടുപോകാന്‍ പിതാവിനോട് മാതാവ് ആവശ്യപ്പെട്ടെങ്കിലും അയാള്‍ വിസമ്മതിച്ചതായും പെണ്‍കുട്ടി ഓഡിയോയില്‍ പറഞ്ഞു.

അതേസമയം, ഓഡിയോയെക്കുറിച്ച് അറിഞ്ഞതിനേ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ശേഷമാണ് സഹോദരന്റെ ആത്മഹത്യയെക്കുറിച്ച് അറിഞ്ഞതെന്ന് പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഞങ്ങള്‍ കേസ് അന്വേഷണം ആരംഭിച്ചതാും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തുവെന്ന് സഞ്ചോര്‍ എസ്.എച്ച്.ഒ പ്രവീണ്‍ കുമാര്‍ പറഞ്ഞു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.