പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

രാജി ഇ ആർ -

കാസര്‍കോട്>>> ഉളിയത്തടുക്കയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.ഉളിയത്തടുക്ക സ്വദേശികളായ അബ്ദുള്‍ അസീസ്, സുബ്ബ, സുര്‍ള സ്വദേശി വാസുദേവ ഘെട്ടി എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

ഇനിയും ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് സൂചന. കഴിഞ്ഞ മാസം 26നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിലെ പ്രതികളിലൊരാളായ അബ്ബാസ് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തില്‍വച്ച് പീഡിപ്പിക്കുകയായിരുന്നു. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെയാണ് കൂടുതല്‍പേര്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയില്‍നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി കൂടുതല്‍ പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു.പതിമൂന്നുകാരിയിപ്പോള്‍ ശിശുസംരക്ഷണ സമിതിയുടെ സംരക്ഷണയിലാണ്.