LOADING

Type to search

പത്തൊമ്പതുകാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; സഹപാഠിയായ യുവാവ് അറസ്റ്റില്‍

Latest News Local News News

കല്‍പ്പറ്റ>>>പത്തൊമ്പതുകാരിയായ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ സഹപാഠിയായ യുവാവ് അറസ്റ്റില്‍. കാസര്‍കോഡ് അയന്നൂര്‍ പൊന്‍മലക്കുന്നേല്‍ ഷിനോജ് ജോസഫിനെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്.

വൈത്തിരി സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രതി ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്.

രണ്ട് വര്‍ഷം മുന്‍പാണ് പെണ്‍കുട്ടി മൈസൂരിലെ കോളജില്‍ പഠിക്കാന്‍ എത്തിയത്. അവിടെ വച്ച് ഇരുവരും പരിചയപ്പെട്ടത് തുടര്‍ന്ന് വിവാഹവാ?ഗ്ദാനം നല്‍കി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. അതിനിടെ ഷിനോജ് ?തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ ഒരുങ്ങിയതോടെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. മൈസുരുവില്‍ നിന്ന് ആണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

വൈത്തിരി എസ് എച്ച് ഒ ജയപ്രകാശും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.