ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ലൈംഗിക പീഡനം; 56കാരനായ പ്രതിക്ക് 10 വര്‍ഷം കഠിന തടവ്

നെയ്യാറ്റിന്‍കര>>ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിയിപ്പിച്ച (ഞമുല) 56കാരന് 10 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും. മണ്ണൂര്‍ക്കര വ്ളാവെട്ടി നെല്ലിക്കുന്ന് കോളനി അനിത ഭവന്‍ സോമന്‍ എന്നയാളെയാണ് നെയ്യാറ്റിന്‍കര ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി വി ഉദയകുമാര്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണം. 2013ലാണ് കേസിനാസ്പദമായ സംഭവം. പിതാവ് മരിച്ചതിനെ തുടര്‍ന്ന് അമ്മയോടൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ച പ്രതി സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും തന്നെയും അമ്മയെയും കൊല്ലുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാല്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോള്‍ കുട്ടി പീഡനവിവരം വെളിപ്പെടുത്തി. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അജിത് തങ്കയ്യ ഹാജരായി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →