പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം, പിന്നാലെ ഒളിവില്‍, 11 മാസത്തിന് ശേഷം കീഴടങ്ങി പൊലീസുകാരന്‍

-

തിരുവനന്തപുരം>> പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ പൊലീസ് ഉദ്യോഗസ്ഥന്‍ (ജീഹശരല)11 മാസത്തിന് ശേഷം കീഴടങ്ങി. വലിയമല പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആയിരുന്ന എസ് എസ് അനൂപ് ആണ് വിതുര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

പാലോട് കള്ളിപ്പാറ സ്വദേശിയാണ് 40കാരനായ അനൂപ്. പീഡന പരാതിയില്‍ ജനുവരിയിലാണ് അനൂപിനെതിരെ കേസെടുത്തത്. തുടര്‍ന്ന് അനൂപിനെ സസ്‌പെന്റ് ചെയ്തു. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കവേ കോടതി നിര്‍ദേശ പ്രകാരമാണ് ഇയാള്‍ പൊലീസില്‍ കീഴടങ്ങിയത്.

2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലാവകാശ കമ്മിഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത്. പെണ്‍കുട്ടിയുടെ പിതാവുമായുള്ള കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് നാല് വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കാന്‍ എത്തിയിരുന്നു. അന്ന് അനൂപ് വിതുര സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്.

ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയുമായി സൌഹൃദം സ്ഥാപിക്കുകയും ഇവരുടെ വീട്ടില്‍ നിത്യ സന്ദര്‍ശകനുമായി. ഇതിനിടെയാണ് പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം ഉണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്. പൊലീസുകാരനെതിരെയാണ് പരാതി നല്‍കിയത് എന്നതിനാല്‍ ഒത്തുതീര്‍പ്പുക്ക് പലരീതി ശ്രമം നടന്നിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →