കുറ്റ്യാടിയില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; നാല് പേര്‍ പിടിയില്‍

ന്യൂസ് ഡെസ്ക്ക് -

കോഴിക്കോട് >>> കുറ്റ്യാടിയില്‍ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് പേര്‍ പിടിയില്‍. കോഴിക്കോട് കായക്കൊടിയില്‍ ഒക്ടോബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തിനൊപ്പം വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ പെണ്‍കുട്ടിയെ സുഹൃത്തും ഒപ്പമുണ്ടായിരുന്ന യുവാക്കളും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

രണ്ട് ദിവസം മുമ്ബാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് കുറ്റ്യാടി സ്വദേശിയേയും മൂന്ന് കായക്കൊടി സ്വദേശികളേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →