
ദില്ലി>>> മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കുമെതിരെ ഹൈക്കമാന്‍ഡിന് പരാതി. പാര്‍ട്ടിയില്‍ കലാപത്തിന് ശ്രമിക്കുന്നുവെന്നാണ് പരാതി. നേതൃമാറ്റം അംഗീകരിക്കാന്‍ ഇരുവരും തയാറാകുന്നില്ലെന്നും ഹൈക്കമാണ്ടിന് നല്കിയ പരാതിയില്‍ പറയുന്നത്.
ഇരുവരുടേയും പരസ്യ പ്രസ്താവനകള്‍ നിയന്ത്രിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വി ഡി സതീശനെയും കെ സുധാകരനെയും പിന്തുണക്കുന്ന വിഭാഗമാണ് ഹൈക്കമാണ്ടിനെ സമീപിച്ചത്
കൂടിയാലോചനകള്‍ നടത്താതെയാണ് ഡി സി സി അധ്യക്ഷന്മാരെ തീരുമാനിച്ചതെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യ നിലപാട് എടുത്തിരുന്നു.

Follow us on