
തിരുവനന്തപുരം>>>താന്‍ എ ഐ സി സിയില്‍ സ്ഥാനമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘സ്ഥാനം ചോദിച്ചിട്ടുമില്ല, തരാമെന്ന് ആരും പറഞ്ഞിട്ടുമില്ല.കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ സ്ഥാനം വേണ്ട. അങ്ങനെ പ്രവര്‍ത്തിക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. സ്ഥാനം കിട്ടാന്‍ പോകുന്നുവെന്ന വാര്‍ത്ത നല്കി അപമാനിക്കരുത് – ചെന്നിത്തല പറഞ്ഞു. നിയമസഭാ കൈയാങ്കളി കേസില്‍ സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ എന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എ ഐ സി സി പുനസംഘടനയില്‍ ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരുമെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഡി സി സി പുനസംഘടനയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലെ അതൃപ്തി ചെന്നിത്തല പരസ്യമായി തുറന്നുപറഞ്ഞതോടെ ഇതിനുള്ള സാദ്ധ്യതയ്ക്ക് മങ്ങലേറ്റു എന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ഇപ്പോള്‍ നല്കുന്ന സൂചന . പ്രായാധിക്യത്തിന്റെയും അനാരോഗ്യത്തിന്റെയും പേരുപറഞ്ഞ് ഉമ്മന്‍ ചാണ്ടിയെ ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് ഒഴിവാക്കിയേക്കും എന്നും മുന്‍ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നും കേള്‍ക്കുന്നുണ്ട്.

Follow us on