നുണകള്‍ കൊണ്ടൊരു ചീട്ട്‌ കൊട്ടാരം ഉണ്ടാക്കിയ രാഖില്‍; മാനസ സത്യം തിരിച്ചറിഞ്ഞപ്പോള്‍ ഒഴിവാക്കി

സ്വന്തം ലേഖകൻ -

കണ്ണൂര്‍>>>ഒരു വര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെ ആയിരുന്നു മനസയും രാഖിലും പരിചയപ്പെടുന്നത്. അത് അതിവേഗം പ്രണയമായി രാഖിലിന്റെ പ്രൊഫൈലിലെ സ്റ്റൈലിഷ് ചിത്രങ്ങളില്‍ വിശ്വസിച്ചായിരുന്നു അടുപ്പം തുടങ്ങിയത്. കണ്ണൂരുകാര്‍ എന്ന ഘടകം ബന്ധത്തെ ഉറപ്പിച്ചു. പിന്നീട് വാക്കുകളിലെ ചതി മാനസ തിരിച്ചറിഞ്ഞു. ഇതോടെ വിഷയം പോലീസിന് മുമ്പിലും എത്തി. പക്ഷെ പിരിയാന്‍ രാഖില്‍ തയ്യാര്‍ ആയില്ല. പകയുമായി മാനസയെ വെടിവെച്ചു വീഴ്ത്തി.

സോഷ്യല്‍ മീഡിയയിലെ ചതി കുഴി ആയിരുന്നു മാനസയെയും പറ്റിച്ചത്. ചിലപ്പോള്‍ എല്ലാം മോഡലുകളെ പോലെ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ബാംഗ്ലൂരില്‍ നിന്നും എംബിഎ പൂര്‍ത്തിയാക്കി സ്വന്തമായി ബിസ്സിനെസ്സ് ചെയ്യുന്ന കണ്ണൂര്‍ സ്വദേശി. എറണാകുളത്തും കണ്ണൂരുമായി താമസം. ഇതൊക്കെ ആയിരുന്നു ചാറ്റിംഗില്‍ മാനസക്ക് കിട്ടിയ സന്ദേശങ്ങള്‍ ഇത് മനസ്സിലാക്കി ആയിരുന്നു ബന്ധം തുടങ്ങല്‍. മാനസയെ കൂടെ നിര്‍ത്താന്‍ രാഖില്‍ നിരന്തരം കള്ളവും പറഞ്ഞു.

മികച്ച വരുമാനമുള്ള സുമുഖനായ ചെറുപ്പക്കാരന്‍ പിന്നീട് മാനസയുടെ ജീവിതത്തിലെ വില്ലനായി. ശേഷം മാനസ രാഖിലുമായി പതിയെ അകന്നു. ഈ അകല്‍ച്ച രാഖില്‍ അംഗീകരിച്ചില്ല. ആത്യ പ്രണയം തകര്‍ന്ന് മാനസയുമായി അടുത്ത രാഖിലിന് എങ്ങനെയെങ്കിലും പണം ഉണ്ടാകുക എന്ന ചിന്തയുമുണ്ടായി. കുറച്ചു മാസങ്ങള്‍ മാത്രമായിരുന്നു രാഖിലും മാനസയും നല്ല ബന്ധം ഉണ്ടായത്. ഒരേ നാട്ടുകാര്‍ എന്ന ഘടകവും പ്രണയത്തിലേക് നയിക്കാന്‍ ഇടയാക്കി.

എറണാകുളത്തു സ്ഥിരമായി പോവാറുള്ള മാനസയുടെയും രാഖിലിന്റെയും പ്രണയത്തില്‍ തുടക്കത്തില്‍ നല്ല ആഴം ഉണ്ടായിരുന്നു. എന്നാല്‍ കാര്യമായ ജോലിയോ വരുമാനമോ രാഖിലിന് ഇല്ലാ എന്നും സാമൂഹ്യ മാധ്യമങ്ങളില്‍ കാണുന്ന രാഖിലിന്റെ ഫോട്ടോ പോലെ അല്ല കാര്യങ്ങള്‍ എന്നും മാനസ മനസ്സിലാക്കിയതോടെ പ്രശ്നങ്ങള്‍ തുടങ്ങി.

സ്നേഹബന്ധത്തിന് ഉലച്ചില്‍ തട്ടിയതോടെ പിരിയാം എന്ന് മാനസ പറഞ്ഞു. എന്നാല്‍ രാഖില്‍ അതിനു തയ്യാര്‍ ആയിരുന്നില്ല. ഫോണില്‍ വിളിക്കരുത് തമ്മില്‍ കാണരുത് എന്നും മാനസ പറഞ്ഞെങ്കിലും രാഖില്‍ കേട്ടില്ല.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →