LOADING

Type to search

ദുരൂഹതയൊഴിയാത്ത റെയ്‌നം ഹാള്‍;പ്രേതമുണ്ടെന്ന് ബംഗ്ലാവിലുളളവര്‍

Latest News Local News News World

ലണ്ടന്‍ >>>ഇംഗ്ലണ്ടിലെ നോര്‍ഫോള്‍ക്കിലുള്ള റെയ്നം ഹാള്‍ എന്ന പടുകൂറ്റന്‍ ബംഗ്ലാവ്. ഈ ബംഗ്ലാവിന് ഒരു പ്രത്യേകതയുണ്ട്. ബ്രൗണ്‍ നിറത്തിലെ ഗൗണ്‍ ധരിച്ച ഒരു സ്ത്രീയുടേതെന്ന് പറയപ്പെടുന്ന ഒരു പ്രേതം ഇവിടെ ചുറ്റിത്തിരിഞ്ഞ് നടക്കുന്നുണ്ട്.

ഗ്രേറ്റ് ബ്രിട്ടന്റെ ആദ്യത്തെ പ്രധാനമന്ത്രിയായി കണക്കാക്കപ്പെടുന്ന റോബര്‍ട്ട് വാള്‍പോളിന്റെ സഹോദരിയായിരുന്നു ലേഡി ഡൊറോത്തി. 1713ല്‍ ചാള്‍സ് ടൗണ്‍ഷെന്റ് പ്രഭു ഡൊറോത്തിയെ വിവാഹം കഴിച്ചു. ടൗണ്‍ഷെന്റ് പ്രഭുവിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇരുവരും റെയ്നം ഹാളിലായിരുന്നു താമസം. ടൗണ്‍ഷെന്റ് പ്രഭു കടുത്ത ദേഷ്യമുള്ള പ്രകൃതമായിരുന്നു ടൗണ്‍ഷെന്റ് പ്രഭുവിന്. ഡൊറോത്തിയ്ക്ക് ടൗണ്‍ഷെന്റ് പ്രഭു പലകാര്യങ്ങളിലും വിലക്കേര്‍പ്പെടുത്തിയിരുന്നതായും മുറിക്കുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും പറയപ്പെടുന്നു. 1726ല്‍ 39ാം വയസില്‍ ദുരൂഹ സാഹചര്യത്തില്‍ ഡൊറോത്തി മരിച്ചു. വസൂരിയായിരുന്നു മരണകാരണം എന്നാണ് പറയുന്നത്. മരണശേഷം ഡൊറോത്തിയുടെ പ്രേതത്തെ റെയ്നം ഹാളില്‍ കണ്ടിട്ടുണ്ടെന്നാണ് പ്രചാരണം. 1835ലാണ് ആദ്യമായി ഇത്തരം റിപ്പോര്‍ട്ട് ഉണ്ടായത്. പിന്നീട് പലരും അവകാശവാദമുന്നയിച്ച് മുന്നോട്ട് വന്നിരുന്നു.

ലേഡി ഡൊറോത്തിയുടെ പ്രേതത്തിന്റേതെന്ന് പ്രചരിക്കുന്ന ഒരു ചിത്രമാണ് ‘ ബ്രൗണ്‍ ലേഡി ഒഫ് റെയ്നം’. 1936ല്‍ ഒരു ആര്‍ട്ടിക്കിളിന്റെ ഭാഗമായി റെയ്നം ഹാളിലെത്തിയ കണ്‍ട്രി ലൈഫ് മാഗസിനിലെ രണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ചിത്രമാണത്. ബംഗ്ലാവിന്റെ കോണിപ്പടികളുടെ ചിത്രമെടുക്കുന്നതിനിടെയാണ് ബ്രൗണ്‍ വസ്ത്രമണിഞ്ഞ ഒരു സ്ത്രീയുടെ അവ്യക്ത രൂപം തങ്ങളുടെ ക്യാമറയില്‍ പതിഞ്ഞതെന്നാണ് ഇവരുടെ വാദം. ഈ ഫോട്ടോ കണ്‍ട്രി ലൈഫ് മാഗസിനിലും പിന്നീട് ലൈഫ് മാഗസിനും പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, ഫോട്ടോയിലെ അവ്യക്ത രൂപം ഡബിള്‍ എക്‌സ്‌പോഷറാകാമെന്നും അല്ലെങ്കില്‍ ഗ്രീസോ മറ്റോ ലെന്‍സില്‍ വച്ച് കൃത്രിമമായി നിര്‍മിച്ചതോ ആകാമെന്നുമാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.