LOADING

Type to search

സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കുറയും; വിവിധ ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ട്

Latest News Local News News

തിരുവന്തപുരം>>> സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കുറഞ്ഞ് തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് എല്ലാ ജില്ലകളിലും സാധാരണ മഴയ്ക്ക് മാത്രമാണ് സാധ്യതയുള്ളത്. അതിനാല്‍ ഗ്രീന്‍ അലര്‍ട്ട് മാത്രമാണ് വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ഇന്നലെ രാത്രിയും സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂന മര്‍ദ്ദമായി മാറിയിരുന്നു. ഇതായിരുന്നു ഇന്നലെ മഴയ്ക്ക് കാരണമായത്.

അതേസമയം, സംസ്ഥാനത്ത് 30.5 ശതമാനത്തിന്റെ കുറവ്. ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ ശരാശരി 1649.11 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിച്ചത്. വയനാട്ടിലാണ് സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജില്ലകളിലൊന്ന് വയനാടാണ്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.