വില്ലാഞ്ചിറയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു

രാജി ഇ ആർ -


കോതമംഗലം>>>കൊച്ചി_ മധുര ദേശീയ പാതയില്‍ നേര്യമംഗലത്തിന് സമീപം വില്ലാഞ്ചിറയില്‍ വന്‍ മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കോതമംഗലം അഗ്‌നി രക്ഷാ സേന എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. വനം വകുപ്പിന്റെ സ്ഥലത്തു നിന്നിരുന്ന മരം വള്ളി പടര്‍പ്പുകള്‍ സഹിതം മറിഞ്ഞു ഇലട്രിക് ലൈനിലും റോഡിനു കുറുകെയുമായിവീഴുകയായിരുന്നു.ഉച്ചയ്ക്ക് 12.45ന് ആയിരുന്നു സംഭവം.

എസ് റ്റിഒ കരുണാകരന്‍പിള്ളയുടെ നേതൃത്വത്തില്‍ ജി ആര്‍ എ എസ് റ്റി ഒ കൊ എസ്. എല്‍ദോസ്, എഫ്ആര്‍ഒ മാരായ മനു, പ്രദീപ്, അന്‍വര്‍ സാദത്ത്, ഷിബു പി ജോസ്സഫ്, രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.