കൊവിഡ് ചട്ടം ലംഘിച്ച് ആദ്യം ബെല്ലി ഡാന്‍സ്, ബെന്‍സ് കാറില്‍ ഷോ,ഒടുവില്‍” വീട്ടില്‍ റെയ്ഡും”

-

കോതമംഗലം >>കോതമംഗലം വിവാദ വ്യവസായി റോയി തണ്ണികോടിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്. ഇന്ന് രാവിലെ 8.30 നാണ് റെയ്ഡ് ആരംഭിച്ചത്. റോയിയുടെ കോതമംഗലം ചേലാട് ഭാഗത്തുള്ള വീട്ടില്‍ രാവിലെ 8.30 ന് എത്തിയ ഉദ്യോഗസ്ഥര്‍ ഏകദേശം മൂന്ന് മണിക്കൂറോളം വീട്ടില്‍ റെയ്ഡ് നടത്തി.

പിന്നീട് റോയിയുടെ ഉടമസ്ഥതയിലുള്ള ടൗണിലെ തണ്ണിക്കോട്ട് ചിട്ടിക്കമ്പനിയിലും പരിശോധന നടത്തി.പാറമട വ്യവസായികള്‍ നികുതി തട്ടിപ്പ് നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റെയ്ഡ് നടത്തുന്നുണ്ട് ഇതിന്റെ ഭാഗമായാണ് റോയിയുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയത്.ഇദ്ദേഹം അടുത്തിടെ എറണാകുളം കേന്ദ്രീകരിച്ച് ഫ്‌ലാറ്റുകള്‍ വാങ്ങിയിരുന്നതായും ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം,ഇടുക്കിയിലെ രാജാപ്പാറയില്‍ പുതിയ ക്വാറി തുറന്നതിന്റെ ആഘോഷമായി ബെല്ലി ഡാന്‍സും നിശാപാര്‍ട്ടിയും നടത്തിയ വിവാദമായവ്യക്തിയാണ് റോയി തണ്ണിത്തോട്ട്.

തണ്ണിക്കോട്ട് ഗ്രാനൈറ്റ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമ റോയ് കുര്യന്‍ പുതിയ ലോറികളും ബെന്‍സ് കാറും വാങ്ങിയതിന്റെ ആഘോഷമായിരുന്നു റോഡ് ഷോയിലൂടെ നടത്തിയത്.

കോതമംഗലത്ത് ബെന്‍സ് കാറിന് പിന്നില്‍ എട്ട് ലോറികള്‍ കൂട്ടിക്കെട്ടിയാണ് റോയ് കുര്യന്‍ റോഡിലൂടെ ‘ഷോ’ നടത്തിയത്. പുതിയ ലോറികളുടെയും ബെന്‍സ് കാറിന്റയും ഫോട്ടോഷൂട്ട് നടത്തിയതിന് ശേഷം വാഹനങ്ങള്‍ നാട്ടുകാരെ കാണിക്കാനായി ഭൂതത്താന്‍ കെട്ടില്‍ നിന്ന് കോതമംഗലം വരെ കൂട്ടത്തോടെ റോഡ് ഷോയായി കൊണ്ടുവരുകയും ചെയ്തു.

ബെന്‍സ് കാറിന് മുകളില്‍ കയറി നാട്ടുകാരെ കൈവീശിക്കാണിച്ചാണ് റോയി തണ്ണിത്തോട്ട് റോഡിലൂടെ പോയത്. കോതമംഗലം ടൗണ്‍ മുഴുവന്‍ ഇയാള്‍ റോഡ് ഷോ നടത്തി വൈറലായിരുന്നു.

തണ്ണിക്കോട്ട് മെറ്റല്‍സിന്റെഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്വകാര്യ റിസോര്‍ട്ടായ ജംഗിള്‍ പാലസില്‍ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും റോയ് കുര്യന്‍ നടത്തിയിരുന്നുയ സ്ഥലത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവടക്കം പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. സേനാപതി സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റും, കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റുമായ നേതാവ് പാര്‍ട്ടിയ്ക്ക് വന്നിരുന്നു.ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബെല്ലി ഡാന്‍സിനായി വിളിച്ച നര്‍ത്തകി യുക്രൈന്‍ സ്വദേശിനിയായിരുന്നു.

വിസാ ചട്ടം ലംഘിച്ച് പരിപാടിയില്‍ പങ്കെടുത്തതിന് ഇവര്‍ക്കെതിരെയും കേസെടുത്തിരുന്നു. കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങളെല്ലാം കാറ്റില്‍ പറത്തി പാര്‍ട്ടിയില്‍ നൂറിലധികം പേര്‍ പങ്കെടുത്തിരുന്നു. മദ്യസല്‍ക്കാരവും നടന്നു. ഈ കേസ് റജിസ്റ്റര്‍ ചെയ്ത് കൃത്യം ഒരു മാസം കഴിയുമ്പോഴാണ് ഇതേ ക്വാറിയുടമയുടെ രണ്ടാമത്തെ ‘ഷോ’യും സംസ്ഥാനത്ത് അരങ്ങേറിയത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →