അരിക്കലത്തിലും കുക്കറിലും 17 ലക്ഷം; എഞ്ചിനീയറുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

-

കോട്ടയം>>മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയര്‍ എ.എം.ഹാരിസിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. പ്രഷര്‍ കുക്കറിലും അരിക്കലത്തിലും കിച്ചന്‍ കാബിനറ്റിലും സൂക്ഷിച്ച 17 ലക്ഷം രൂപ സംഘം കണ്ടെത്തി. കോട്ടയത്തെ വ്യവസായില്‍ നിന്ന് 25,000 രൂപ വാങ്ങിയതിന് ഹാരിസ് ഇന്നലെ പിടിയിലായിരുന്നു.

ആലുവയിലെ ഫ്‌ലാറ്റില്‍ രാത്രി 12 മണി വരെ പരിശോധന നീണ്ടു. ഫ്‌ലാറ്റിന്റെ മൂല്യം 80 ലക്ഷം രൂപയാണ്. ഫ്‌ലാറ്റില്‍ രണ്ടുലക്ഷത്തിന്റെ ടെലിവിഷനും, ഒന്നരലക്ഷത്തിന്റെ മ്യൂസിക് സിസ്റ്റവും കണ്ടെത്തി. എ.എം ഹാരിസിന് ബാങ്ക് നിക്ഷേപം 18 ലക്ഷം രൂപയുണ്ടെന്നും പത്തിലേറെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതായി രേഖ ലഭിച്ചെന്നും വിജിലന്‍സ് അറിയിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →