LOADING

Type to search

മൂന്നാമതൊരു കൊലപാതകം കൂടി? വിഴിഞ്ഞത് അഞ്ച് വര്‍ഷം മുന്‍പ് നടന്ന കൊലയില്‍ റഫീഖയ്ക്ക് എതിരെ അന്വേഷണം

Crime

തിരുവനന്തപുരം>> വിഴിഞ്ഞത് വൃദ്ധയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലാവുകയും കോവളത്ത് പതിനാലുകാരിയെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നേരിടുകയും ചെയ്യുന്ന റഫീഖയ്ക്കും മകനും എതിരെ മറ്റൊരു കൊലപാതക കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വിഴിഞ്ഞം കല്ലുവെട്ടാംകുഴി തുംബ്ലിയോട് അഞ്ച് വര്‍ഷം മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ സ്ത്രീ മരിച്ചു കിടന്ന സംഭവത്തിലാണ് മുല്ലൂര്‍ കോവളം കൊലപാതകത്തില്‍ പിടിയിലായ റഫീഖയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നത്. വാട്ടര്‍ അതോറിറ്റിയില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായിരുന്ന വിജയലക്ഷ്മി എന്ന മോളിയെ വീടിന് സമീപം വഴിയില്‍ മരിച്ചു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. രാത്രി പന്ത്രണ്ട് മണിക് ശേഷമാണ് ഇവര്‍ മരിച്ചു കിടക്കുന്നത് അയല്‍വാസികള്‍ കാണുന്നത്.

റഫീഖയ്ക്ക് വാടകയ്ക്ക് വീട് ശരിയാക്കുന്നതിനായി അയല്‍വാസി വിളിച്ചതനുസരിച്ച് വൈകിട്ട് 7.30 ന് മോളി വീട്ടില്‍ നിന്നും പോയിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് അന്നേ നാട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ മോളിയുടെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നില്ല. ശാരീരിക വൈകല്യം ഉണ്ടായിരുന്ന മോളി അവിവാഹിതയായിരുന്നു. 45 വയസ്സായിരുന്നു മരണപ്പെടുമ്പോള്‍ പ്രായം. റഫീഖയും മകനും മോളിയുടെ വീട്ടിലെ നിത്യസന്ദര്‍ശകരായിരുന്നുവെന്നും രാത്രിയില്‍ മോളിയോടൊപ്പം തങ്ങാറുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. പോലീസ് ഇക്കാര്യവും വിശദമായി അന്വേഷിക്കുന്നുണ്ട്.

വിഴിഞ്ഞത്ത് ശാന്തകുമാരി എന്ന സ്ത്രീയെ കൊലപ്പെടുത്തിയ റഫീഖയും മകന്‍ ഷെഫീഖും തന്നെയാണ് ഒരുവര്‍ഷം മുമ്പ് ഗീതു എന്ന പെണ്‍കുട്ടിയെയും കൊലപ്പെടുത്തിയതെന്ന് നേരത്തെ തെളിഞ്ഞിരുന്നു. 14 കാരിയുടെ കൊലയിലെ യഥാര്‍ത്ഥ പ്രതികളെ തിരിച്ചറിഞ്ഞത് കൊല്ലപ്പെട്ടെ പെണ്‍കുട്ടിയുടെ അച്ഛനമ്മാര്‍ക്കെതിരെ കോവളം പൊലീസ് നടത്തിയ കൊടിയ പീഡനത്തിന്റെ വിവരങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.