Type to search

റാബിയ സൈഫി; കൊലയാളികളെ അറസ്റ്റ് ചെയ്യുക: പി.ഡി.പി.

Latest News Local News News

കോതമംഗലം >>> ഡല്‍ഹിയിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന 21 വയസ്സുകാരി റാബിയ സൈഫിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി വെട്ടിനുറുക്കി കൊലപ്പെടുത്തിയ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്ന് പി.ഡി.പി. നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

മനുഷ്യമനസ്സാക്ഷിയെ തന്നെ ഞെട്ടിക്കുന്ന മൃഗീയ ക്രൂരത രണ്ടാഴ്ച പിന്നിട്ടിട്ടും പുറംലോകമറിയാതെ വാര്‍ത്ത മൂടി വച്ച നിയമപാലകരുടേയും അധികാര കേന്ദ്രങ്ങളുടേയും മാധ്യമങ്ങളുടേയും നിലപാട് മനുഷ്യത്വരഹിതവും അപലപനീയവുമാണ്. കൊലയാളികളെപ്പോലെ തന്നെ പ്രതിചേര്‍ക്കപ്പെടേണ്ടവരാണ് കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഉന്നത മേധാവികളും ഭരണാധികാരികളുമെന്ന് നിയോജകമണ്ഡലം ട്രഷറര്‍ റ്റി.എം.അലി അഭിപ്രായപ്പെട്ടു.

റാബിയ സൈഫിയുടെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പി.ഡി.പി.സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ ഭാഗമായി പി.ഡി.പി.മണ്ഡലം കമ്മിറ്റി നെല്ലിക്കുഴി കവലയില്‍ നടത്തിയ പ്രതിഷേധ സമരാഗ്‌നി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മൈക്കിള്‍ കോട്ടപ്പടി, കെ.എം.ഉമ്മര്‍, ഷിഹാബ് കുരുംബിനാംപാറ , അഷറഫ് ബാവ, കെ.എം.സൈഫുദ്ദീന്‍ , കുഞ്ഞുമുഹമ്മദ് കാനാക്കുഴി, ഷിയാസ് മേതല, ഷറഫുദ്ദീന്‍ മലയില്‍, ഷിഹാബ് വട്ടപ്പാറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.