
പെരുമ്പാവൂര്‍ >>>രാജ്യതലസ്ഥാനത്ത് അതിക്രൂരമായ പീഡനത്തിനിരയായ റാബിയ സൈഫിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ എസ് യൂ പെരുമ്പാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു .
കെ എസ് യൂ പെരുമ്പാവൂര്‍ ബ്ലോക്ക് പ്രസിഡന്റ് അമര്‍ മിഷാല്‍ അധ്യക്ഷതവഹിച്ച പ്രതിഷേധ സംഗമം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സനല്‍ അവറാച്ചന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഭാരവാഹികളായ മാത്യൂസ് കാക്കൂരാന്‍, മുബാസ് ഓടക്കലി, അബ്സലോം ക്രിസ്റ്റി എന്നിവര്‍ പ്രതിഷേധ സംഗമത്തെ അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.
യൂണിറ്റ് ഭാരവാഹികളായ നോയല്‍ ജോസ്,ബേസില്‍ ബേബി ,അസ്ലം ഇസ്മായില്‍, അക്ഷയ്,അജ്മല്‍,ആഷിന്,,റക്സ് റോണ്‍,മാഹിന്‍,സൂരജ്, അസ്ലം ഒക്കല്‍, നോയല്‍ സാബു,റസാഖ്, എല്‍ദോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ബ്ലോക്ക് സെക്രട്ടറി ബേസില്‍ സണ്ണി പ്രതിഷേധ സംഗമത്തില്‍ നന്ദി അര്‍പ്പിച്ചു.

Follow us on