ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ എ.ഐ.റ്റി.യു. സി ദേശീയ പ്രക്ഷോഭ ദിനമായി ആചരിച്ചു

web-desk -


പെരുമ്പാവൂര്‍>>> ബ്രീട്ടീഷുകാരില്‍ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭ്യമാകുന്നതിന് നെടുനിര്‍ണായകത്വം വഹിച്ച സമരം ആണ് 1942 ആഗസ്റ്റില്‍ തുടക്കം കുറിച്ച ക്വിറ്റ് ഇന്ത്യാ സമരം.

തുടര്‍ച്ചയായ പ്രക്ഷോഭ സമരത്തിനു ശേഷം 3 വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചെന്നാല്‍ 2014 ല്‍ അധികാരത്തിലെറിയ നരേന്ദ്ര മോഡി സര്‍ക്കാര്‍ ബ്രിട്ടീഷുകാര്‍ തുടര്‍ന്ന നയങ്ങള്‍ ആണ് 7 വര്‍ഷങ്ങളായി പിന്‍തുടരുന്നത്, ലാഭത്തിലിരുന്ന പൊതുമേഖല സ്ഥാപനങ്ങളെല്ലാം വിറ്റുതുലച്ചു.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അടിക്കടി വര്‍ദ്ധിപ്പിച്ച് ജനങ്ങളെ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിച്ചു.തൊഴിലാളികളെയും, കര്‍ഷകരെയും ഇല്ലായ്മ ചെയ്യുന്ന നിയമങ്ങള്‍ നടപ്പിലാക്കിയും ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യ അവകാശങ്ങളും നിഷേധിക്കുന്ന നിലപാടുകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും എ.ഐ.റ്റി.യു.സി ദേശവ്യാപകമായി ക്വിറ്റ് ഇന്ത്യാ ദിനമായ ആഗസ്റ്റ് 9 ന് സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പെരുമ്പാവൂര്‍ ഹെഡ് പോസ് റ്റോഫീസിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി.

സമരം സംസ്ഥാന വര്‍ക്കിംങ് കമ്മിറ്റി അംഗം സി.വി. ശശി ഉദ്ഘാടനം ചെയ്തു. എ.ഐ.റ്റി.യു.സി മണ്ഡലം സെക്രട്ടറി രാജേഷ് കാവുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി റജിമോന്‍, മണ്ഡലം കമ്മിറ്റി അംഗം സേതു ദാമോദരന്‍, കെ.കെ. കുഞ്ഞുമുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.