
മുവാറ്റുപുഴ>>>ക്വാറന്റൈന് ലംഘകര്‍ക്കെതിരെ ശക്തമായ നടപടിയുമായി റൂറല്‍ ജില്ലാ പോലീസ് . ക്വാറന്റൈനില്‍ കഴിയാന്‍ നിഷ്ക്കര്ച്ചിട്ടുള്ളവര് അത് ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നതായി പരാതി ലഭിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്ക് പറഞ്ഞു. ഇവരെ കണ്ടുപിടിക്കുന്നതിന് 34 സ്റ്റേഷനുകളിലും പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ കൃത്യമായ പരിശോധന നടത്തും.
കൂടാതെ സ്റ്റേഷനുകളില്‍ ബൈക്ക് പട്രോളിംഗ് സംഘവും ഉണ്ട്. ക്വാറന്റൈന് ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നതായി വിവരം ലഭിച്ചാല്‍ ജില്ലാ പോലീസ് ആസ്ഥാനത്തെ കോവിഡ് കണ്ട്രോള് റൂമിലോ, സമീപത്തുള്ള പോലിസ് സ്റ്റേഷനിലോ വിവരമറിയിക്കാം. ഇവര്‍ക്കെതിരെ കേരള എപ്പിഡമിക്ക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരം നടപടി സ്വീകരിക്കുമെന്ന് എസ്.പി കാര്‍ത്തിക്ക് പറഞ്ഞു.
കൂടാതെ ആരോഗ്യ വിഭാഗവും, പഞ്ചായത്തും പോലിസും ചേര്‍ന്ന് ഇവരെ ഡി.സി.സി കളിലേക്കാ എഫ്.എല്‍.ടി.സി കളിലേക്കോ മാറ്റും. കൃത്യമായി ക്വാറന്റൈനില്‍ കഴിയുക യെന്നത് ഓരോ പൗരന്റെയും കടമയാണെന്നും ഇത് കൃത്യമായി പാലിക്കുന്നതോടെ രോഗവ്യാപനം തടയാന്‍ കഴിയുമെന്നും എസ്.പി പറഞ്ഞു. സമീപ ദിവസങ്ങളില്‍ റൂറല്‍ ജില്ലയില്‍ ക്വാറന്റൈന് നിബന്ധനകള്‍ ലംഘിച്ച 38 പേര്‍ക്കെതിരെ നടപടി എടുത്തു.

Follow us on