മലപ്പുറം>>>ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പേരില്‍ കോടികള്‍ തട്ടി തട്ടിപ്പുസംഘം. നൂറിലധികം മലയാളികളാണ് ക്യൂനെറ്റ് എന്ന പേരിലുള്ള കമ്ബനിയുടെ തട്ടിപ്പിന് ഇരയായത്. പോലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണം കാര്യക്ഷമമല്ലന്നും, തട്ടിപ്പ് തുടരുകയാണെന്നും പരാതിക്കാര്‍ ആരോപിക്കുന്നു .
ബിസിനിസിലേക്ക് പണം നിക്ഷേപിച്ച് സാമ്ബത്തിക വിജയം നേടാമെന്ന് ധരിപ്പിച്ചാണ് ക്യൂ നെറ്റ് കമ്ബനി നിക്ഷേപകരുടെ പണം കവര്‍ന്നത്. മണി ചെയിന്‍ സംവിധാനമല്ലെന്ന് ഉറപ്പ് നല്‍കിയായിരുന്നു വലിയ തുക പലരില്‍ നിന്നും നിക്ഷേപമായി സ്വീകരിച്ചത്.
മൂന്ന് ലക്ഷം രൂപ നല്കിയാല് അഞ്ചുവര്‍ഷത്തിനകം മൂന്നുകോടി വരെ സമ്ബാദിക്കാമെന്നാണ് വാഗ്ദാനം. ചതിയില്‍ വീണ പലരും നല്‍കിയത് ലക്ഷങ്ങളാണ്. ഭൂമി വിറ്റും കടം വാങ്ങിയും പണം നിക്ഷേപിച്ചവരാണ് ഏറെയും.
മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം സംഘം കോടികള്‍ തട്ടിയിട്ടുണ്ടെന്നാണ് സൂചന. സംസ്ഥാനത്തുടനീളം തട്ടിപ്പ് സംഘത്തിന്റെ ഇരകളുണ്ട് , പോലീസിനെ പോലും വെല്ലുവിളിച്ചാണ് തട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തനം.
നിക്ഷേപകര്‍ക്ക് വാച്ചും, മറ്റു സാധനങ്ങളും അയച്ചു നല്കി ഭീമമായ ബില്‍ കൂടി നല്‍കിയാണ് കബളിപ്പിക്കല്‍ . പണം തിരികെ ആവശ്യപ്പെട്ടവരോട് നിക്ഷേപത്തിന് ബദലായാണ് സാധനങ്ങള്‍ അയച്ചു നല്‍കിയതെന്നുമാണ് മറുപടി. പരാതിപ്പെട്ടാലും കാര്യമായ നടപടി ഉണ്ടാകുന്നില്ല.
കമ്ബനി കോടികളുടെ ഹവാല ഇടപാടുകള്‍ നടത്തിയതായും നിക്ഷേപകര്‍ ആരോപിക്കുന്നുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് തട്ടിപ്പിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.
Follow us on