‘പുലിമുരുകന്‍’ വിഹരിച്ച മഹാഗണിത്തോട്ടം വീണ്ടും തുറന്നു !

-

മലയാറ്റൂര്‍>> സംസ്ഥാന വനം വകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നായ മലയാറ്റൂര്‍ മുളങ്കുഴിയില്‍ പെരിയാറിന്റെ കരയിലെ മഹാഗണിത്തോട്ടം സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നുകൊടുത്തു.
എറണാകുളം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മഹാഗണിത്തോട്ടം കോവിഡ് ഭീതിമൂലം കഴിഞ്ഞ ഒന്നരവര്‍ഷമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഇടതൂര്‍ന്നു നില്‍ക്കുന്ന പഴക്കമേറിയ മഹാഗണി
മരങ്ങള്‍ക്കിടയിലൂടെ കാട്ടുമൃഗങ്ങളുടെ ശല്യമില്ലാതെ സ്വച്ഛന്ദമായി വനചാരുത നുകരാന്‍ കേരളത്തിനു പുറത്തുനിന്നുപോലും കേട്ടറിഞ്ഞ് സഞ്ചാരികളെത്തിയിരുന്നയിടമാണ് ഈ പെരിയാര്‍ തീരം.

മഹാഗണിത്തോട്ടം


സിനിമ, സീരിയല്‍ സംവിധായകരുടെ ഇഷ്ടലൊക്കേഷനാണ് ഈ മേഖല. മണിരത്‌നം സംവിധാനംചെയ്ത ‘രാവണന്‍’, വിജയ് നായകനായ ‘പുലി’, മോഹന്‍ലാല്‍ നായകനായ ‘പുലിമുരുകന്‍’ ഉള്‍പ്പെടെ നിരവധി സിനിമകളും സീരിയലുകളും മഹാഗണിത്തോട്ടത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. പത്തോളം പുതിയ ചിത്രങ്ങങ്ങള്‍ ഇവിടെ ചിത്രീകരിക്കുന്നതിനായി വനംവകുപ്പിന് അപേക്ഷ ലഭിച്ചിട്ടുണ്ട്.


ശനിയാഴ്ചയാണ് സഞ്ചാരികള്‍ക്കായി മഹാഗണിതോട്ടം തുറന്നുകൊടുത്തത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ധാരാളം സഞ്ചാരികളെത്തുകയുണ്ടായി. വരുന്നവര്‍ക്കു വേണ്ട സൗകര്യങ്ങളെല്ലാം സജ്ജമാക്കിക്കഴിഞ്ഞതായി കാലടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ബി. അശോക് രാജ് പറഞ്ഞു. വനം വകുപ്പും വനം സംരക്ഷണ സമിതിയും
ഇക്കോ ടൂറിസം സ്‌പോട്ടിന്റെ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മുന്നിട്ടിറങ്ങിയിട്ടുണ്ട്.

  1. മഹാഗണിത്തോട്ടത്തിന്റെയോരംപറ്റിയൊഴുകുന്ന പെരിയാര്‍ തീരത്തിന്റെ ഭംഗിനുകരാനെത്തിയ സഞ്ചാരികള്‍.

About കൂവപ്പടി ജി ഹരികുമാർ

View all posts by കൂവപ്പടി ജി ഹരികുമാർ →