LOADING

Type to search

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

Kerala Latest News Local News News

പെരുമ്പാവൂര്‍>>>പെരുമ്പാവൂരില്‍ അരലക്ഷത്തിലേറെ രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. അതിഥി തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന മാര്‍ക്കറ്റ് ഭാഗം, പാലക്കാട്ട്താഴം ഭായ് കോളനി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പെരുമ്പാവൂരില്‍ പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പുകയില ഉല്‍പന്നങ്ങള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവന്നിട്ടുള്ളതാണ്.

റെയ്ഡില്‍ ഇന്‍സ്‌പെക്ടര്‍ സി.ജയകുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ റിന്‍സ്, ജോസി, എസ്.സി.പി. ഒ മാരായ ഷിനോജ്, സുബൈര്‍, റമീസ്, അഭിലാഷ് തുടങ്ങിയവരും പങ്കെടുത്തു. ശക്തമായ പരിശോധനകള്‍ തുടരുമെന്ന് എസ്.പി കാര്‍ത്തിക്ക് പറഞ്ഞു

.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.