
കോതമംഗലം>>>ശ്രീരാമ വിലാസം ചവളര്‍ സൊസൈറ്റിയുടെ ആരാധ്യനായ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി. വി പീതാംബരന് രചിച്ച സാമൂഹിക നീതിയും ഗാന്ധിയന്‍ പോരാട്ടങ്ങളും, നെല്ലിക്കുഴി തീര്‍ത്ഥാടനം ചരിത്രവും ആട്ടപ്രകാരവും എന്നീ പുസ്തകങ്ങള്‍ നെല്ലിക്കുഴി യൂണിയന് ഹാളില്‍ നടന്ന ചടങ്ങില്‍ വച്ച് പ്രകാശനം ചെയ്തു.
ആന്റണി ജോണ്‍ എംഎല്‍എ പുസ്തക പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ യൂണിയന് പ്രസിഡന്റ് കെ എന്‍ ബോസ് അധ്യക്ഷത വഹിച്ചു.പുസ്തകത്തിന്റെ ആദ്യ കോപ്പി യൂണിയന് സെക്രട്ടറി പി കെ അനില്‍ ഏറ്റുവാങ്ങി.യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് ഇ കെ സതീഷ്കുമാര്‍ ഗ്രന്ഥവലോകനം നടത്തി.
ചവളര്‍ സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ കെ അശോകന്,സംസ്ഥാന ട്രെഷറര്‍ എം വി ഗോപി,യൂണിയന് ജോയിന്റ് സെക്രട്ടറി എന്‍ കെ ഭാസ്കരന്,കെ ജി സേതു,പി ഇ കൃഷ്ണന്,മല്ലിക കേശവന്,എം കെ സജീവ്,കെ ജി കുട്ടപ്പന്,കാര്‍ത്യായനി നാരായണന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Follow us on