പാലക്കാട് >>>സ്വകാര്യ ബസിനുള്ളില്‍ മായം കലര്‍ന്ന ഡീസല്‍ പിടികൂടി. ബസിനുള്ളില്‍ 3 ക്യാനുകളിലായി സൂക്ഷിച്ച ഡീസലാണ് പിടികൂടിയത്. ഡ്രൈവറെയും ക്ലീനറെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊണ്ടോട്ടിക്കാരനായ ഫൈസല്‍ എന്ന ബസുടമയാണ് മായം കലര്‍ന്ന ഡീസല്‍ കയറ്റി വിടുന്നതെന്നാണ് ജീവനക്കാര്‍ നല്കിയ മൊഴി. ഡീസല്‍ പരിശോധിച്ച ശേഷം കേസെടുക്കുമെന്ന് നോര്‍ത്ത് പൊലീസ് അറിയിച്ചു. നേരത്തെ തൃശൂരില്‍ നിന്നും മായം കലര്‍ന്ന ഡീസല്‍ പിടികൂടിയിരുന്നു.
Follow us on