Type to search

എമ്പുരാന്‍ 50 കോടിക്ക് തീരുമോ? ആന്റണി പെരുമ്പാവൂരിന്റെ സംശയത്തിന് പൃഥ്വിരാജിന്റെ മറുപടി വൈറല്‍

Uncategorized

പൃഥ്വിരാജ് സംവിധാനം ചെയ്തു മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി എത്തിയ ലൂസിഫര്‍ ബോക്‌സോഫീസില്‍ വന്‍ ഹിറ്റായ ചിത്രമായിരുന്നു. അതുകൊണ്ടുതന്നെ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഏറ്റുവാങ്ങിയത്.

എന്നാല്‍ കോവിഡ് കാരണം സിനിമാ ചിത്രീകരണങ്ങള്‍ അനന്തമായി നീണ്ടത് എമ്പുരാനെയും ബാധിച്ചു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടന്നെങ്കിലും പിന്നീട് നീട്ടിവെക്കുകയായിരുന്നു. ഇതിനിടെ മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ട് ഒരുമിക്കുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ആരംഭിക്കുകയും ചെയ്തു.

ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിലാണ് നടക്കുന്നത്. ഇതിനിടെയാണ് എമ്പുരാനെ കുറിച്ചുള്ള പൃഥ്വിരാജിന്റെ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വൈറലാകുന്നത്. എമ്പുരാന്റെ ബജറ്റിനെ കുറിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ഉന്നയിച്ച സംശയത്തിന് അന്തംവിട്ട് നോക്കിയിരിക്കുന്ന ഒരു ഫോട്ടോയാണ് മറുപടിയായി പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആന്റണി പെരുമ്പാവൂരിന്റെ സംശത്തെ കുറിച്ച് ഫോട്ടോയ്‌ക്കൊപ്പമുള്ള അടികുറിപ്പില്‍ പൃഥ്വിരാജ് വ്യക്തമാക്കുന്നുണ്ട്. ‘രാജു, എമ്പുരാന്‍ ഒരു 50 കോടിക്ക് തീരുമായിരിക്കും അല്ലേ’ ഇതിന് മറുപടിയായി ‘ലേ ഞാന്‍’ എന്നെഴുതി അന്തംവിട്ടിരിക്കുന്ന സ്‌മൈലിയാണ് പൃഥ്വിരാജ് ഫോട്ടോയ്‌ക്കൊപ്പം പങ്കുവെച്ചിരിക്കുന്ന അടിക്കുറിപ്പിലുള്ളത്.

ഏതായാലും ബ്രോ ഡാഡിയുടെ ചിത്രീകരണത്തിന് ഇടയില്‍നിന്നു ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോയാണ് പൃഥ്വിരാജ് പങ്കുവെച്ചതെന്നാണ് ആരാധകര്‍ കരുതുന്നത്. എമ്പുരാന്‍ എന്ന് സംഭവിക്കുമെന്ന് കാത്തിരിക്കുന്ന ആരാധകര്‍ക്ക് പ്രതീക്ഷ സമ്മാനിക്കുന്നതാണ് ഈ പോസ്റ്റെന്ന് താരവുമായി അടുപ്പമുള്ളവര്‍ പറയുന്നത്.

കോവിഡ് വ്യാപനം കുറഞ്ഞാല്‍ ഈ വര്‍ഷം അവസാനമോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യമോ എമ്പുരാന്‍ ചിത്രീകരണം ആരംഭിച്ചേക്കുമെന്നാണ് സൂചന.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.