
മകള്‍ അലംകൃത പൃഥ്വിരാജിന് ജന്മദിനാശംസകള് നേര്‍ന്ന് പൃത്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മകള്‍ വളര്‍ന്നു വരുന്ന രീതിയില്‍ തനിക്ക് ഏറെ അഭിമാനമുണ്ടെന്നും മകളുടെ പുസ്തകങ്ങളോടുള്ള ഇഷ്ടവും ലോകത്തിലെ സഹജീവികളോടുള്ള അനുകമ്പയും ഇനിയും വളരട്ടെയെന്നും പൃഥ്വിരാജ് ആശംസിക്കുന്നു.
പുതിയ കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്താനുള്ള അന്വേഷണാത്മകതയും ആകാശം വരെ സ്വപ്നം കാണുന്ന സ്വാഭാവവും എന്നെന്നും നിലനില്ക്കെട്ടെയെന്നും താരം തന്റെ മകള്‍ക്ക് ആശംസയേകി കൊണ്ട് സാമൂഹിക മാദ്ധ്യമത്തില്‍ കുറിച്ചു.

Follow us on