LOADING

Type to search

പ്രവാസികളെ കൊള്ളയടിക്കാന്‍ അനുവദിക്കരുത്:പി രാജു

Latest News Local News News

നെടുമ്പാശേരി>>>കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ പ്രവാസികളെ കൊള്ളയടിക്കാന്‍ അനുവദിക്കരുതെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു.രാജ്യത്തെ സമ്പത്ത് വ്യവസ്ഥിതി ഉയര്‍ത്തുന്നതില്‍ മുഖ്യമായ പങ്ക് വഹിക്കുന്നവരാണ് പ്രവാസികള്‍.കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ മുലധനശേഷികളുള്ള ഓരോ പൊതുമേഖല സ്ഥാപനങ്ങളും കോര്‍പ്പറേറ്റുകള്‍ക്കായി വിറ്റുകൊണ്ടിരിക്കുകയാണ്.

എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ളവ വില്‍പനയുടെ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്.ഇതിനിടയിലാണ് വിദേശ യാത്രക്കുള്ള വിമാനയാത്രക്കൂലി ഇരട്ടിയായി ഉയര്‍ത്തിയിരിക്കുന്നതെന്നും പി രാജു പറഞ്ഞു.

വിമാന യാത്രക്കൂലിയിലും എയര്‍പ്പോര്‍ട്ടുകളില്‍ കോവിഡ് ടെസ്റ്റിന്റെ പേരില്‍ ഭീമമായ തുക ഈടാക്കുന്നതിനുമെതിരെ കേരള പ്രവാസി ഫെഡറേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുമ്പാശേരി എയര്‍പ്പോര്‍ട്ടില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


കെപിഎഫ് ജില്ലാകമ്മിറ്റി പ്രസിഡന്റ്പി കെ രാജീവ് അദ്ധ്യക്ഷത വഹിച്ചു.സിപിഐ സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ ബാബു പോള്‍,ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി എം ടി തങ്കച്ചന്‍,ട്രഷറര്‍ ഇബ്രാഹിംകരിം,ഡി ശശികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.