പ്രവാസികളുടെ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം:കേരളാ പ്രവാസി ഫെഡറേഷന്‍

രാജി ഇ ആർ -

കോതമംഗലം >>> വിദേശ രാജ്യങ്ങളില്‍ വച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുക, പ്രവാസികളുടെ വിദേശ യാത്രക്കുള്ള അനിശ്ചിതത്വം പരിഹരിക്കുക, പ്രവാസികളുടെ കോവിഡ് വാക്‌സിനേഷന്‍ എളുപ്പത്തിലാക്കുക തുടങ്ങിയ പ്രവാസികളുടെ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരളാ പ്രവാസി ഫെഡറേഷന്‍ കോതമംഗലം മണ്ഡലം കമ്മറ്റി ബി എസ് എന്‍ എല്‍ ഓഫീസിനു മുന്നില്‍ നടത്തിയ സമരം സിപി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവന്‍ ഉദ്ഘാടനം ചെയ്തു.

പ്രവാസി ഫെഡറേഷന്‍ മണ് ഡലം പ്രസിഡന്റ് ഷക്കീര്‍ ചുള്ളിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സി പി ഐ മണ്ഡലം അസി സ്റ്റന്റ് സെക്രട്ടറി പി റ്റി ബെന്നി, പ്രവാസി ഫെഡറേഷന്‍ മണ്ഡലം സെക്രട്ടറി കെ എ സൈനുദ്ദീന്‍, കിസാന്‍ സഭ ജില്ലാ കൗണ്‍സില്‍ അംഗം എം എസ് അലിയാര്‍, കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് എം ഐ കുര്യാക്കോസ്, പ്രവാസി ഫെഡറേഷന്‍ മണ്ഡലം വൈസ് പ്രസിഡന്റ് യൂസഫ് കാബത്ത് എന്നിവര്‍ പ്രസംഗിച്ചു.