
പത്തനംതിട്ട>>> സംസ്ഥാനത്തെ ഒരു മന്ത്രിയെ വിളിച്ചാല്‍ ഫോണെടുക്കില്ലെന്ന പരാതി പരസ്യമായി ഉന്നയിച്ച യു.പ്രതിഭ എംഎല്‍എയുടെ വാക്കുകളെ പിന്തുടര്ന്ന് പത്തനംതിട്ടയില്‍ സജീവ ചര്‍ച്ച. സിപിഎം സമ്മേളന കാലയളവായതിനാല്‍ ചൂടുള്ള വിഷയം ലഭിക്കാന്‍ കാത്തിരിക്കുമ്പോഴാണ് കഴിഞ്ഞദിവസം കായംകുളം എംഎല്‍എ വെടിപൊട്ടിച്ചത്.
പരാതി പറഞ്ഞു മടുത്ത പാര്‍ട്ടി അംഗങ്ങള്‍ പരസ്യചര്‍ച്ചയ്ക്ക് ആരെങ്കിലും തുടക്കമിടട്ടെയെന്ന് ആലോചിച്ചിരിക്കുന്പോഴാണ് മന്ത്രിയുടെ പേരു പറയാതെ, യു. പ്രതിഭ ആഞ്ഞടിച്ചത്. പത്തനംതിട്ടയിലെ എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി യോഗത്തില്‍ കഴിഞ്ഞ നാലിനേ സമാനമായ ഒരു ആരോപണം ഉയര്‍ന്നിരുന്നതായി പറയുന്നു. പരാതികള്‍ നിരത്താന്‍ നിരവധി പേരുണ്ടായിരുന്നു. പിന്നാലെ പത്തനംതിട്ടയില്‍ നടന്ന ചില പരിപാടികളില്‍ എല്‍ഡിഎഫ് നേതാക്കള്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും വേദി ലഭിക്കാതെ വന്നതോടെ പരാതി ഇരട്ടിച്ചു.
ഇതേ വിഷയം സിപിഎം പത്തനംതിട്ട നോര്‍ത്ത്, സൗത്ത് ലോക്കല്‍ കമ്മിറ്റികളും ചര്‍ച്ച ചെയ്തതായി പറയുന്നു. സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിലും ചര്‍ച്ച ഫോണ്‍ പ്രശ്നം ആകുമോയെന്ന ആശങ്ക നേതാക്കള്‍ക്കുണ്ട്. മന്ത്രി പങ്കെടുക്കുന്ന യോഗങ്ങളില്‍ എല്‍ഡിഎഫ് നേതാക്കന്മാരെ ഒഴിവാക്കുന്നുവെന്ന ആക്ഷേപം ഘടകകക്ഷികള്‍ പരസ്യമാക്കിയിരുന്നു.
ആറന്മുളയിലെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കാത്ത നേതാക്കന്മാരുടെയും അംഗങ്ങളുടെയും പേരുവിവരം അടക്കം റിപ്പോര്‍ട്ടായി പുറത്തുവന്ന തൊട്ടടുത്ത ദിവസംതന്നെയാണ് മറ്റൊരു വിവാദത്തിനു മണ്ഡലത്തില്‍ തുടക്കമിട്ടിരിക്കുന്നത്.
ഇതിനിടെ ആരോഗ്യവകുപ്പ് നല്ലനിലയില്‍ കൈകാര്യം ചെയ്യുന്ന മന്ത്രി വീണാ ജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ചില മാധ്യമങ്ങള്‍ കരുതിക്കൂട്ടി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ആരോപിച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പ്രസ്താവനയിറക്കി. ഇത്തരം മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

Follow us on