സില്‍വര്‍ ലൈന്‍ പദ്ധതിയിലെ ആശങ്ക ദുരീകരിക്കണമെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു

-

തിരുവനന്തപുരം>>സില്‍വര്‍ ലൈന്‍ പദ്ധതിയിലെ ആശങ്ക ദുരീകരിക്കണമെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു . കെ റെയില്‍ സംസ്ഥാനത്തിനാവശ്യമായ പദ്ധതിയാണ്. എന്നാല്‍ പദ്ധതി എങ്ങനെ നടപ്പിലായി വരും എന്ന് വ്യക്തതിയില്ല. അതുകൊണ്ട് ആശങ്കകള്‍ പരിഹരിച്ച് മാത്രമെ സര്‍ക്കാര്‍ മുന്നോട്ട് പോകുവെന്നും പ്രകാശ് ബാബു പറഞ്ഞു.

അതേസമയം ജനങ്ങളുമായി ചര്‍ച്ചചെയ്യാതെ കെ റെയിലുമായി മുന്നോട്ട് പോകുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് വിമര്‍ശിച്ചു. പരിഷത്തിന്റെ ആശങ്കകള്‍ പരിഹരിക്കുമെന്ന് കോടിയേരി ഉറപ്പ് നല്‍കുമ്പോഴാണ് തുടര്‍ വിമര്‍ശനങ്ങള്‍ ഉണ്ടാവുന്നതെന്ന് ശ്രദ്ധേയമാണ്.

ഇടത് സംഘടനായ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉയര്‍ത്തുന്ന വിയോജിപ്പുകള്‍ പരിശോധിക്കുമെന്നും ആശങ്കകള്‍ ദുരീകരിച്ച് മുന്നോട്ട് പോകുമെന്നും വ്യാഴാഴ്ച കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ് പരിഷത്ത്. ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിച്ച് കെ റെയില്‍ വിരുദ്ധ പ്രതിഷേധം പ്രതിപക്ഷം ശക്തമാക്കുമ്പോഴാണ് ഇന്ധനം പകര്‍ന്ന് ശാസ്ത്ര സാഹിത്യ പരിഷത്തും എത്തുന്നത്. കെ റെയില്‍ സമ്പന്നരുടെ പദ്ധതിയെന്നാണ് പരിഷത്തിന്റ വിമര്‍ശനം. പിന്നില്‍ 10,000 കോടിയിലേറെ റിയല്‍ എസ്റ്റേറ്റ് താത്പര്യങ്ങളുമുണ്ടെന്ന് വാര്‍ത്താക്കുറിപ്പില്‍ സംഘടന ആരോപിച്ചിട്ടുണ്ട്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →