Type to search

പോത്തന്‍കോട്ട് നോക്കുകൂലി നല്‍കാത്തതില്‍ കരാറുകാരനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍

Latest News Local News News

തിരുവനന്തപുരം >>>തിരുവനന്തപുരം പോത്തന്‍കോട്ട് നോക്കുകൂലി നല്‍കാത്തതില്‍ കരാറുകാരനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍. എഐടിയുസി – സിഐടിയു പ്രവര്‍ത്തകരാണ് പിടികൂടിയത്. എഐടിയുസി പ്രവര്‍ത്തകനായ വിജയകുമാര്‍, സിഐടിയു പ്രവര്‍ത്തകരായ ജയകുമാര്‍ അനില്‍കുമാര്‍ എന്നിവരാണ് പൊലീസ് പിടിയിലായത്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. സിഐടിയു – ഐഎന്‍ടിയുസി തൊഴിലാളികളാണ് നോക്കുകൂലി നല്‍കാത്തതിനെ തുടര്‍ന്ന് വീട് നിര്‍മ്മാണ കരാറുകാരനായ മണികണ്ഠനെ മര്‍ദിച്ചത്. വീടിന്റെ കോണ്‍ക്രീറ്റിന് വേണ്ടി ബുധനാഴ്ച കമ്ബി ഇറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിഐടിയു – ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ 10,000 നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് നല്‍കാന്‍ കഴിയില്ലെന്ന് മണികണ്ഠന്‍ ഇവരെ അറിയിച്ചു.

ഇതിന് പിന്നാലെയാണ് കരാറുകാരനായ മണികണ്ഠനെതിരെ ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യൂണിയന്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.