പോത്താനിക്കാട് മൈലൂരില്‍ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ അതിഥി തൊഴിലാളി അറസ്റ്റില്‍

-

കോതമംഗലം >>പോത്താനിക്കാട് മൈലൂരില്‍ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ അതിഥി തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ആസാം സ്വദേശി മുഹമ്മദ് ഇര്‍ഷാദ് (21) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. 27 ന് രാത്രിയാണ് സംഭവം. മൈലൂര്‍ വച്ച് ഓട്ടോ ചാര്‍ജിനെക്കുറിച്ച് ഇയാള്‍ ഡ്രൈവറായ ആലിയാരുമായി തര്‍ക്കിക്കുകയും തുടര്‍ന്ന് അലിയാരെ ഇടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. മൈലൂരുള്ള ഒരു ഫാമിലെ ജീവനക്കാരനാണ് ഇയാള്‍. മൂന്നുവര്‍ഷമായി കേരളത്തില്‍ ജോലിചെയ്യുന്നു. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ ജിയോ മാത്യു, എന്‍.ബി ശശി, സി.പി.ഒമാരായ ബോബി എബ്രഹാം, എം.കെ ഫൈസല്‍ എന്നിവരാണുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →